Saturday, 14 Dec, 5.50 pm Futureline

പ്രധാന വാര്‍ത്തകള്‍
വ്യാജന്മാരെ പുറത്താക്കാന്‍ ഓപ്പറേഷന്‍ രുചിയുമായി ആരോഗ്യവകുപ്പ്.

ക്രിസ്മസ്, പുതുവത്സര വിപണികളില്‍ നിന്നും വ്യാജന്മാരെ പുറത്താക്കാന്‍ ഓപ്പറേഷന്‍ രുചിയുമായി ആരോഗ്യവകുപ്പ്. ക്രിസ്തുമസ് കേക്ക്, മറ്റ് ബേക്കറി ഉത്പന്നങ്ങള്‍ എന്നിവ ഭക്ഷ്യ ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താനാണ് ഓപ്പറേഷന്‍ രുചി എന്ന പേരില്‍ പുതിയ പദ്ധതി നടപ്പിലാക്കുന്നത്.

മധുരപലഹാരങ്ങളില്‍ ചേര്‍ക്കുന്നതും അനുവദനീയമായതും അല്ലാത്തതുമായ രാസവസ്തുക്കള്‍, രുചിവര്‍ധക വസ്തുക്കള്‍, പ്രിസര്‍വേറ്റീവുകള്‍ തുടങ്ങിയവ ക്രമാതീതമായി ചേര്‍ക്കുന്നുണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭഗമായി സംസ്ഥാനത്തെ ബേക്കറികളിലും ഐസ്‌ക്രീം പാര്‍ലറുകളിലും ജ്യൂസ് വിതരണ കേന്ദ്രങ്ങളിലും പുതുവത്സര ബസാറുകളിലും പരിശോധന നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

നാല് ഘട്ടങ്ങളായായിരിക്കും പരിശോധന നടക്കുക. ഇതിനായി 43 ഭക്ഷ്യ സുരക്ഷാ സ്‌ക്വാഡുകളായിരിക്കും ഉണ്ടാകുക. പരിശോധനയില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ വ്യക്തമാക്കി.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: futureline.in
Top