Wednesday, 09 Oct, 11.50 am Futureline

പ്രധാന വാര്‍ത്തകള്‍
യുവതിക്ക് നേരെ ലൈംഗിക അതിക്രമം; സബ് രജിസ്ട്രാര്‍ അറസ്റ്റില്‍

സ്വകാര്യ ബസില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം. കൊല്ലം സ്വദേശിയായ യുവതിയുടെ പരാതിയില്‍ കൊല്ലം സ്വദേശിയും കാഞ്ഞങ്ങാട് സബ് രജിസ്ട്രാറുമായ ജോയിയെ കാടാമ്ബുഴ പൊലീസ് അറസ്റ്റ് ചെയ്തു. പുറകില്‍ ഇരുന്ന ജോയ് തന്‍റെ ശരീരത്തില്‍ ലൈംഗിക താല്‍പര്യത്തോടെ സ്പര്‍ശിച്ചുവെന്നാണ് യുവതിയുടെ പരാതി. പ്രതി മദ്യപിച്ചിരുന്നുവെന്നും യുവതിയുടെ പരാതിയിലുണ്ട്.

ബസ് എടപ്പാളില്‍ എത്തിയപ്പോഴാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ബസ് പിന്തുടര്‍ന്ന പൊലീസ് കാടാമ്ബുഴയില്‍ വച്ച്‌ പ്രതിയെ പിടികൂടി. യുവതിയില്‍ നിന്ന് പരാതി എഴുതി വാങ്ങിയതിനുശേഷം കാടാമ്ബുഴ പൊലീസ് ജോയിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. തിരുവനന്തപുരത്തു നിന്നും മംഗലാപുരത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: futureline.in
Top