Saturday, 24 Aug, 12.00 pm Futureline

പ്രധാന വാര്‍ത്തകള്‍
യുവാവിനെ തല്ലിക്കൊന്ന് കടലില്‍ താഴ്ത്തിയ സംഭവം; ഒരാള്‍ കൂടി പിടിയില്‍..!!

പറവൂര്‍ സ്വദേശി മനുവിനെ തല്ലിക്കൊന്ന് കടലില്‍ താഴ്ത്തിയ കേസില്‍ ഒരാളെ കൂടി പോലിസ് അറസ്റ്റ് ചെയ്തു. പറവൂര്‍ സ്വദേശി ഓമനക്കുട്ടനാണ് പിടിയിലായത്. കഴിഞ്ഞ ദിവസം പത്രോസ്, സൈമണ്‍ എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഓമനക്കുട്ടനും പിടിയിലായത്.

മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് ബിയര്‍ കുപ്പിയും കല്ലുംകൊണ്ട് മനുവിനെ തലക്കടിച്ച്‌ കൊലപ്പെടുത്തിയ ശേഷം, മൃതദേഹം പറവൂര്‍ ഗലീലിയ കടലില്‍ കല്ലുകെട്ടി താഴ്ത്തിയെന്നാണ് പത്രോസും സൈമണും മൊഴി നല്‍കിയിരുന്നത്.

കേസില്‍ ഇനിയും പ്രതികള്‍ ഉണ്ടെന്ന സംശയത്തിലാണ് അന്വേഷണസംഘം. കാണാതായ മനുവും പ്രതികളായവരും നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരണ്. മനുവിന്‍റെ മൃതദേഹം കണ്ടെത്താനായി പറവൂര്‍ ഭാഗത്ത് കടലില്‍ കോസ്റ്റ് ഗാര്‍ഡ് ഇന്നും തെരച്ചില്‍ നടത്തും.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: futureline.in
Top