Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
30-ലേറെ രാജ്യങ്ങള്‍, 150-ല്‍ അധികം പ്രദര്‍ശകര്‍; 25-ാമത് ആഗോള എയര്‍പോര്‍ട്ട് ഷോയ്ക്ക് ദുബായില്‍ അരങ്ങൊരുങ്ങുന്നു

30-ലേറെ രാജ്യങ്ങള്‍, 150-ല്‍ അധികം പ്രദര്‍ശകര്‍; 25-ാമത് ആഗോള എയര്‍പോര്‍ട്ട് ഷോയ്ക്ക് ദുബായില്‍ അരങ്ങൊരുങ്ങുന്നു

GCC News 1 week ago

ദുബായ് : (https://gcc.truevisionnews.com/) ദുബായ് വേള്‍ഡ് ട്രേഡ് സെന്റർ വേദിയാകുന്ന 25-ാമത് ആഗോള എയർപോർട്ട് ഷോയ്ക്ക് ഒക്ടോബർ 12-ന് തുടക്കമാകും.

യാത്രാനുഭവം കൂടുതല്‍ സുഗമവും അതിവേഗവുമാക്കുന്ന അത്യാധുനിക ബയോമെട്രിക് സംവിധാനങ്ങളും നൂതന സാങ്കേതികവിദ്യകളും പ്രദർശിപ്പിക്കുന്ന മേള മൂന്ന് ദിവസം നീണ്ടുനില്‍ക്കും.

ദുബായ് സിവില്‍ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റും ദുബായ് എയർപോർട്ട്സ് ചെയർമാനും എമിറേറ്റ്സ് എയർലൈൻ ആൻഡ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവുമായ ഷെയ്ഖ് അഹമ്മദ് ബിൻ സയീദ് അല്‍ മക്തുമിന്റെ രക്ഷാകർതൃത്വത്തിലാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. 30ലേറെ രാജ്യങ്ങളില്‍നിന്നുള്ള 150ലധികം പ്രദർശകരും 120 ഔദ്യോഗിക പർച്ചേസിങ് പ്രതിനിധികളും മേളയില്‍ പങ്കെടുക്കും.

ഗ്ലോബല്‍ എയർപോർട്ട് ലീഡേഴ്സ് ഫോറം, എയർപോർട്ട് സെക്യൂരിറ്റി മിഡില്‍ ഈസ്റ്റ്, എയർ ട്രാഫിക് കണ്‍ട്രോള്‍ ഫോറം, വുമണ്‍ ഇൻ ഏവിയേഷൻ മിഡില്‍ ഈസ്റ്റ് കോണ്‍ഫറൻസ് തുടങ്ങിയ പ്രമുഖ രാജ്യാന്തര സമ്മേളനങ്ങളും ഇതിനോടനുബന്ധിച്ച്‌ നടക്കും. മധ്യപൂർവദേശം, ദക്ഷിണേഷ്യൻ മേഖലകളിലെ വിമാനത്താവളങ്ങളുടെ നവീകരണത്തിന് ഈ മേള വലിയ പങ്കുവഹിക്കും.

Content Highlight: Stage set for the 25th Global Airport Show in Dubai.

#Global Airport Show#Dubai#Dubai Civil Aviation Authority

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: GCC News