(moviemax.in) സോഷ്യല്‍ മീഡിയ താരം അലൻ ജോസ് പെരേരയെ മലപ്പുറത്ത് അപമാനിച്ചതായി ആരോപണം. മലപ്പുറം കൊണ്ടോട്ടിയില്‍ വിവാഹ ആഘോഷത്തിനെത്തിയ അലനെ ഒരു സംഘം ആളുകള്‍ക്ക് മുന്നില്‍ വെച്ച് അപമാനിക്കുകയും ഉപദ്രവിക്കുകയും ചെയ്തെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചർച്ച.
ഇത് സംബന്ധിച്ച് നിരവധി പോസ്റ്റുകളാണ് ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്. കല്യാണത്തിന് ഗസ്റ്റായി വിളിച്ചു കൊണ്ട് ഷർട്ട് വരെ ഊരിപ്പിച്ചു നടു റോട്ടിലൂടെ ഓടിപ്പിച്ചുവെന്നും പറയുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് പൊലീസില്‍ പരാതിയൊന്നും ലഭിച്ചിട്ടില്ല. അലൻ ജോസ് പെരേരയും പ്രതികരിച്ചിട്ടില്ല. നിരവധി പേരാണ് വീഡിയോയും ഫോട്ടോയും സഹിതം പോസ്റ്റ് ചെയ്യുന്നത്. ഒരാളെ വിളിച്ചുവരുത്തി അപമാനിക്കുന്നത് സംസ്കാരത്തിന് യോജിച്ച നടപടിയല്ലെന്നും എല്ലാവർക്കും ആത്മാഭിമാനമുണ്ടെന്നും പോസ്റ്റുകളില്‍ പറയുന്നു.
എന്നാല്‍, റീച്ചിനായി അലൻ ജോസ് പെരേര സ്വയം സൃഷ്ടിച്ച സംഭവമാണെന്നും അഭിപ്രായപ്പെടുന്നുണ്ട്. സോഷ്യല്‍മീഡിയയില്‍ ഏറെപ്പേർ ഫോളോ ചെയ്യുന്ന അലൻ ജോസ് പേരെരയെ ചിലർ പണം നല്‍കി വിവാഹങ്ങള്‍ ഉള്‍പ്പെടെയുള്ള പരിപാടികള്‍ക്ക് അതിഥിയായി ക്ഷണിക്കാറുണ്ട്.
സൈബറിടത്തെ വൈറല്‍ താരമാണ് അലന്‍ ജോസ് പെരേര. സിനിമ റിവ്യു പറഞ്ഞ് വൈറലായ അലന്‍ ജോസ് പിന്നീട് ഷോട്ട് ഫിലിമിലും ആല്‍ബങ്ങളിലും അഭിനയിച്ചു. നേരത്തെ യൂബർ ഡ്രൈവർ തന്നെ മർദ്ദിച്ചെന്ന പരാതിയുമായി പെരേര എത്തിയിരുന്നു. തന്നെ കാറിലിട്ട് ക്രൂരമായി മർദ്ദിച്ചെന്നും കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചെന്നുമാണ് അലന്‍റെ പരാതി.
Was Alan Jose Perera insulted or a drama for the Reich? The wedding celebration in Kondotty is in controversy

