മസ്കത്ത്: ( gcc.truevisionnews.com ) ഒമാനില്‍ പൊതു-സ്വകാര്യ മേഖലകളിലെ ജീവനക്കാർക്കുള്ള ബലിപെരുന്നാള്‍ (ഈദ് അല്‍ അദ്ഹ) അവധി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
മെയ് 26 മുതല്‍ സുല്‍ത്താനേറ്റില്‍ പെരുന്നാള്‍ അവധി ആരംഭിക്കും. ഔദ്യോഗിക അറിയിപ്പ് പ്രകാരം വിവിധ മന്ത്രാലയങ്ങള്‍, സർക്കാർ സ്ഥാപനങ്ങള്‍, സ്വകാര്യ മേഖലയിലെ കമ്പനികള്‍ എന്നിവക്ക് മെയ് 26 മുതല്‍ മെയ് 30 വരെയാണ് അവധി. പെരുന്നാള്‍ അവധിക്ക് ശേഷം മെയ് 31 മുതല്‍ രാജ്യത്തെ ഓഫിസുകളും സ്ഥാപനങ്ങളും സാധാരണ നിലയില്‍ വീണ്ടും പ്രവർത്തിച്ചു തുടങ്ങും.
ഒമാനിലടക്കം ഗള്‍ഫ് നാടുകളില്‍ ദുല്‍ഹിജ്ജ മാസപിറവിയായതോടെ ഇനി ബലി പെരുന്നാളിനായുള്ള കാത്തിരിപ്പിന്റെ നാളുകളാണ്. ഞായറാഴ്ച ഒമാനില്‍ ദുല്‍ഖഅ്ദ് 29 ആയിരുന്നു. മറ്റു ഗള്‍ഫ് നാടുകളില്‍ 30 ഉം. ഒമാനില്‍ മാസപ്പിറവി സ്ഥിരീകരിച്ചതോടെ എല്ലാ ഗള്‍ഫ് നാടുകളിലും ഒരേ ദിനം ബലിപെരുന്നാള്‍ ആഘോഷമാണ് വരാനിരിക്കുന്നത്. അതേസമയം, കേരളത്തില്‍ ഒരു ദിവസംകൂടി പിന്നിട്ടാണ് പെരുന്നാള്‍ ആഘോഷം. മെയ് 28നാണ് കേരളത്തില്‍ ബലിപെരുന്നാള്‍ ആഘോഷം.
Eid al Adha holiday in Oman from May 26
