Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അനുമതിയില്ലാതെ ഫോട്ടോകളും വീഡിയോകളും പങ്കുവെച്ചാല്‍ കടുത്ത ശിക്ഷ; മുന്നറിയിപ്പുമായി ഒമാൻ

അനുമതിയില്ലാതെ ഫോട്ടോകളും വീഡിയോകളും പങ്കുവെച്ചാല്‍ കടുത്ത ശിക്ഷ; മുന്നറിയിപ്പുമായി ഒമാൻ

GCC News 4 days ago

#Oman News#Oman Cyber Crime Law#Privacy Law Oman#Social Media Rules Oman#Oman Public Prosecution

മസ്കറ്റ്: (gcc.truevisionnews.com) അനുമതിയില്ലാതെ മറ്റുള്ളവരുടെ ഫോട്ടോകളും വീഡിയോകളും ഓണ്‍ലൈൻ പ്ലാറ്റ്‌ഫോമുകളില്‍ പങ്കുവെക്കുന്നവർക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ രംഗത്തെത്തി.

ഇത്തരം പ്രവൃത്തികള്‍ക്ക് 3 വർഷം വരെ തടവും 5000 റിയാല്‍ വരെ പിഴയും ലഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

സാമൂഹിക മാധ്യമങ്ങളിലൂടെയോ മറ്റ് ഡിജിറ്റല്‍ സംവിധാനങ്ങളിലൂടെയോ പ്രചരിപ്പിക്കുന്ന ഉള്ളടക്കം പൂർണമായും സത്യമാണെങ്കില്‍ പോലും അത് വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്നതാണെങ്കില്‍ ശിക്ഷാർഹമായിരിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ പറഞ്ഞു.

മറ്റുള്ളവരെ ഉപദ്രവിക്കുന്നതിനോ അവമതിക്കുന്നതിനോ ഉദ്ദേശിച്ച്‌ വ്യക്തിഗത വിവരങ്ങളോ ദൃശ്യങ്ങളോ പങ്കുവെക്കുന്നത് ക്രിമിനല്‍ കുറ്റമായാണ് കണക്കാക്കുക.നിയമപരമായ അനുമതിയില്ലാതെ മറ്റുള്ളവരുടെ ചിത്രങ്ങള്‍, വീഡിയോകള്‍, ശബ്ദരേഖകള്‍, വ്യക്തിഗത വിവരങ്ങള്‍ എന്നിവ പകർത്തുന്നതും റെക്കോർഡ് ചെയ്യുന്നതും സൂക്ഷിക്കുന്നതും കൈമാറ്റം ചെയ്യുന്നതും നിയമവിരുദ്ധമാണെന്നും പൊതുജനങ്ങള്‍ക്ക് നിർദേശം നല്‍കി.

ഇത്തരം പ്രവൃത്തികള്‍ രാജ്യത്തെ സൈബർ ക്രൈം നിയമപ്രകാരം കേസെടുക്കുന്നതിലേക്ക് നയിക്കുമെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ ഓർമിപ്പിച്ചു. ഒരു പോസ്റ്റ് പങ്കുവെക്കുന്നതിന് മുൻപ് തന്നെ നിയമപരമായ ഉത്തരവാദിത്തം ആരംഭിക്കുന്നുണ്ടെന്നും, അതിനാല്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

ഒമാനിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്കും ഈ നിയമം ബാധകമായതിനാല്‍ സോഷ്യല്‍ മീഡിയയില്‍ എന്തെങ്കിലും പോസ്റ്റ് ചെയ്യുന്നതിന് മുൻപ് അതിന്റെ നിയമസാധുത പരിശോധിക്കേണ്ടതാണ്.

Content Highlight: Oman Warns: Sharing Photos and Videos Without Permission Can Lead to 3 Years Jail and 5000 Rial Fine

#Oman News#Oman Cyber Crime Law#Privacy Law Oman#Social Media Rules Oman#Oman Public Prosecution

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: GCC News