Dailyhunt
അപകടകരമായ രീതിയില്‍ വാഹനങ്ങളില്‍ അഭ്യാസപ്രകടനം; ഡ്രൈവര്‍മാരെ അറസ്റ്റ് ചെയ്ത് അബുദാബി പൊലീസ്

അപകടകരമായ രീതിയില്‍ വാഹനങ്ങളില്‍ അഭ്യാസപ്രകടനം; ഡ്രൈവര്‍മാരെ അറസ്റ്റ് ചെയ്ത് അബുദാബി പൊലീസ്

GCC News 4 days ago

ബുദാബി: (gcc.truevisionnews.com) റോഡില്‍ അപകടകരമായ രീതിയില്‍ വാഹനങ്ങളില്‍ അഭ്യാസപ്രകടനം നടത്തുകയും മറ്റ് യാത്രക്കാരുടെ ജീവന് ഭീഷണിയുയര്‍ത്തുകയും ചെയ്ത ഡ്രൈവര്‍മാരെ അറസ്റ്റ് ചെയ്ത് അബുദാബി പൊലീസ്.

അല്‍ ഐന്‍ മേഖലയില്‍ നിന്ന് പിടികൂടിയ ഡ്രൈവര്‍മാരെ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി അബുദാബി പൊലീസ് അറിയിച്ചു.

റോഡിലെ ഇത്തരം തെറ്റായ രീതികളാണ് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നതെന്ന് പൊലീസ് ചൂണ്ടികാട്ടി. പൊതുജന സുരക്ഷയ്ക്കും ഇത്തരം നടപടികള്‍ വലിയ ഭീഷണി ഉയര്‍ത്തുന്നു. കുട്ടികളുടെ വാഹന ഉപയോഗം കൃത്യമായി നിരീക്ഷിക്കണമെന്നും സുരക്ഷിതമായ ഗതാഗത നിയമങ്ങളെക്കുറിച്ച്‌ അവരെ ബോധവല്‍ക്കരിക്കണമെന്നും രക്ഷിതാക്കളോട് പൊലീസ് ആവശ്യപ്പെട്ടു.

റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതില്‍ ജനങ്ങളുടെ സഹകരണം പ്രധാനമാണെന്നും നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അക്കാര്യം അറിയിക്കണമെന്നും അബുദാബി പൊലീസ് താമസക്കാരോട് അഭ്യര്‍ത്ഥിച്ചു.

Abu Dhabi Police arrest drivers for dangerous driving practices

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: GCC News