Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'അവന് അത് ഒട്ടും ഇഷ്ടമില്ലായിരുന്നു, നിര്‍ബന്ധിച്ചാണ് സമ്മതിപ്പിച്ചത്'; ഫഹദിന്റെ ലുക്കിന് പിന്നിലെ ആ രഹസ്യം പുറത്ത്!

'അവന് അത് ഒട്ടും ഇഷ്ടമില്ലായിരുന്നു, നിര്‍ബന്ധിച്ചാണ് സമ്മതിപ്പിച്ചത്'; ഫഹദിന്റെ ലുക്കിന് പിന്നിലെ ആ രഹസ്യം പുറത്ത്!

GCC News 1 week ago

(https://moviemax.in/) ഫഹദ് ഫാസിലിനെ നായകനാക്കി വിനീത് കുമാർ സംവിധാനം ചെയ്ത ചിത്രമാണ് 'അയാള്‍ ഞാനല്ല'.

ചിത്രത്തില്‍ ഫഹദ് അവതരിപ്പിച്ച ഇരട്ട വേഷങ്ങളും അദ്ദേഹത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

മികച്ച പ്രതികരണം നേടിയ ഈ സിനിമയിലെ ഫഹദിന്റെ ലുക്കിന് പിന്നിലെ കഥകളെക്കുറിച്ച്‌ സംവിധായകൻ വിനീത് കുമാർ ഇപ്പോള്‍ മനസ്സ് തുറക്കുകയാണ്. ചിത്രത്തിലെ കഥാപാത്രത്തിന് ലഭിച്ച വലിയ സ്വീകാര്യതയുടെ പശ്ചാത്തലത്തിലാണ് വിനീതിന്റെ ഈ വെളിപ്പെടുത്തല്‍.

'ഞാൻ പറഞ്ഞുകൊണ്ട് മാത്രമാണ് വിഗ് വച്ചതെന്ന് ഫഹദ് പറയും. അവനു ഒട്ടും ഇഷ്ടമല്ല അങ്ങനെ ചെയ്യുന്നത്. പക്ഷേ ആ കഥാപാത്രം അങ്ങനെ ഡിമാൻഡ് ചെയ്യുന്നുണ്ട്. കാരണം രണ്ട് ഗെറ്റപ്പുള്ള കഥാപാത്രം ആണത്.

അയാള്‍ ഞാനല്ലയുടെ കഥ രഞ്ജിത്തേട്ടന്റെ ആണെങ്കിലും സ്ക്രിപ്റ്റ് ഞാൻ ആണ്. ശരിക്കും ആദ്യത്തെ സിനിമയായി ഞാൻ ഉദ്ദേശിച്ചത് ഈ സിനിമ ആയിരുന്നില്ല.

നിരവധി കഥകള്‍ ആദ്യത്തെ സിനിമയ്ക്കായി എഴുതിയിരുന്നു. അതെല്ലാം രഞ്ജിത്തേട്ടനോട് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് ഇഷ്ടമായി. അങ്ങനെയിരിക്കുമ്പോഴാണ് ഒരു പോയിന്റില്‍ അയാള്‍ ഞാനല്ലയുടെ കഥ അദ്ദേഹം എന്നോട് ഇങ്ങോട്ട് പറയുന്നതും ഞാൻ ഈ സിനിമ ചെയ്യുന്നതും', വിനീത് കുമാറിന്റെ വാക്കുകള്‍. റിപ്പോർട്ടർ ഫിലിംസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദിവ്യ പിള്ള, മൃദുല മുരളി, ശ്രീകുമാർ, സിജോയ് തുടങ്ങിയവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കള്‍. രഞ്ജിത്ത് ആണ് സിനിമയ്ക്കായി കഥ ഒരുക്കിയത്. സംഭവം ആണ് അവസാനം പുറത്തിറങ്ങിയ വിനീത് കുമാർ ചിത്രം.

ജിത്തു സതീശൻ മംഗലത്ത് രചനയും സംവിധാനവും നിര്‍വ്വഹിച്ച സംഭവം അധ്യായം ഒന്ന് എന്ന ചിത്രം മികച്ച അഭിപ്രായം ആണ് തിയേറ്ററുകളില്‍ നിന്നും നേടിയത്.

മിസ്റ്ററി ഫാന്‍റസി ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ അസ്‌കർ അലി ആണ് നായകനായി എത്തിയത്. ഒപ്പം നിഗൂഢതകള്‍ പേറുന്ന ഒരു വനവും. കേരള- തമിഴ്നാട് അതിര്‍ത്തിയിലുള്ള ഒരു വനപ്രദേശത്താണ് ചിത്രത്തിൻ്റെ കഥ നടക്കുന്നത്.

തിയേറ്ററില്‍ മികച്ച വിജയം കൊയ്ത സിനിമ ഇപ്പോള്‍ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.

മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ സിനിമ പ്രേക്ഷകർക്ക് ലഭ്യമാകും. അസ്ക്കർ അലി, വിനീത് കുമാർ, സിദ്ധാർത്ഥ് ഭരതന്‍, അസീം ജമാല്‍, സെന്തില്‍ കൃഷ്ണ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍.

നല്ല സിനിമ പ്രൊഡക്ഷൻസിൻ്റെ ബാനറില്‍ ഫഹദ് സിദ്ദിഖ്, ഫറാസ് മറ്റപ്പള്ളി, ഫയസ് മുഹമ്മദ്, എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ കോ പ്രൊഡ്യൂസർ നവീൻ ഊട്ടയും, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആഷ്ന റഷീദുമാണ്. ചായാഗ്രഹണം നവീൻ നജോസ്, എഡിറ്റിംഗ് അർജുൻ പ്രകാശ്, ബാക്ക്ഗ്രൗണ്ട് സ്കോർ ഗോഡ്വിൻ തോമസ്.

The secret behind Fahad's look is out

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: GCC News