Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

ബഹ്‌റൈനില്‍ ഹജ്ജ് രജിസ്ട്രേഷൻ ഉടൻ; അപേക്ഷിക്കേണ്ടത് ഓണ്‍ലൈനായി, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

GCC News 1 day ago

#Bahrain Hajj 2027#Bahrain Hajj Committee#Hajj Registration Bahrain

നാമ: (gcc.truevisionnews.com) വരുന്ന വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിന് അപേക്ഷിക്കാനുള്ള തീയതികള്‍ ബഹ്‌റൈൻ ഹജ്ജ്, ഉംറ കാര്യങ്ങള്‍ക്കായുള്ള സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ചു.

സെപ്റ്റംബർ 27 ഞായറാഴ്ച ഉച്ചക്ക് മൂന്ന് മുതല്‍ ഒക്ടോബർ മൂന്നിന് അർധരാത്രി വരെ ഔദ്യോഗിക ഇ-പ്ലാറ്റ്‌ഫോമായ haj.gov.bh വഴി ഓണ്‍ലൈനായി അപേക്ഷകള്‍ സമർപ്പിക്കാം.

അപ്‌ഗ്രേഡ് ചെയ്‌ത ഇ-കീ 2.0 ഉപയോഗിച്ചാണ് പോർട്ടലില്‍ ലോഗിൻ ചെയ്യേണ്ടത്. ഒരു അപേക്ഷയില്‍ പ്രധാന അപേക്ഷകനോടൊപ്പം പരമാവധി നാല് പേരെ വരെ ഉള്‍പ്പെടുത്താൻ സൗകര്യമുണ്ട്.

അപേക്ഷയിലെ വിവരങ്ങള്‍ കൃത്യമായി പരിശോധിക്കുകയും വ്യക്തിവിവരങ്ങള്‍ ഉറപ്പുവരുത്തുകയും വേണം. ആരോഗ്യ മന്ത്രാലയം അംഗീകരിച്ച പട്ടിക പ്രകാരം ഹജ്ജ് നിർവ്വഹിക്കുന്നതിന് തടസ്സമാകുന്ന തരത്തിലുള്ള രോഗങ്ങള്‍ ഇല്ലാത്തവരായിരിക്കണം അപേക്ഷകരും കൂടെയുള്ളവരും.

കൂടാതെ, ഐഡന്റിറ്റി കാർഡുകള്‍ പ്രാബല്യമുള്ളതായിരിക്കണം. ഹജ്ജ് നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട പ്രധാന അറിയിപ്പുകള്‍ യഥാസമയം ലഭിക്കുന്നതിനായി അപേക്ഷകർ ദേശീയ ഗവണ്‍മെന്റ് നോട്ടിഫിക്കേഷൻ സിസ്റ്റത്തില്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യേണ്ടതാണ്.

രജിസ്‌ട്രേഷൻ അവസാനിച്ച ശേഷം മുൻഗണനാ മാനദണ്ഡങ്ങള്‍ പരിശോധിച്ച്‌ യോഗ്യരായവർക്ക് താല്‍ക്കാലിക അനുമതി നല്‍കും. താല്‍ക്കാലിക അനുമതി ലഭിക്കുന്നവർ ബുക്കിംഗ് സ്ഥിരീകരിക്കുന്നതിനായി വ്യക്തിയൊന്നിന് 500 ബഹ്‌റൈനി ദിനാർ അടയ്ക്കണം.

ഈ തുക പിന്നീട് അന്തിമ ഹജ്ജ് പാക്കേജ് തുകയില്‍ കുറവുചെയ്യും. ഹജ്ജ് ഏജൻസികളെ തിരഞ്ഞെടുക്കുന്നതിനുള്ള തീയതി പിന്നീട് അറിയിക്കും. ഔദ്യോഗിക അനുമതി ലഭിക്കുന്നതുവരെ ഹജ്ജ് പാക്കേജുകളോ പരസ്യങ്ങളോ പ്രസിദ്ധീകരിക്കാൻ ഏജൻസികള്‍ക്ക് അനുമതിയില്ലെന്നും കമ്മിറ്റി ഓർമ്മിപ്പിച്ചു.

English Summary:

Bahrain Supreme Committee for Hajj and Umrah announced application dates for next year's Hajj pilgrimage. Online applications can be submitted via haj.gov.bh from 3 pm on Sunday September 27 to midnight October 3 using upgraded e-Key 2.0. One application can include up to four companions. Applicants must have no prohibitive diseases as per Health Ministry list and valid ID cards. After registration, temporary approval will be given after priority screening. Approved applicants must pay 500 Bahraini Dinar per person to confirm booking, adjustable in final package. Date for selecting Hajj agencies will be announced later and agencies cannot publish packages until official permission.

Content Highlight: Bahrain Hajj 2027 Application Dates Announced Online Registration From September 27

#Bahrain Hajj 2027#Bahrain Hajj Committee#Hajj Registration Bahrain

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: GCC News