ദമ്മാം: ( https://gcc.truevisionnews.com/ ) മലപ്പുറം തിരൂർ സ്വദേശി ദമ്മാമില്‍ ഹൃദയാഘാതം മൂലം മരിച്ചു. കാവഞ്ചേരി ആശാരിപ്പറമ്പില്‍ വീട്ടില്‍ അബ്ദുല്‍ സത്താർ (52) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ദമ്മാമില്‍ എത്തിയതായിരുന്നു. ബുധനാഴ്ച ഉച്ചയോടെ ശക്തമായ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് അല്‍ ഖോബാറിലെ അല്‍ദോസരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവില്‍ മൃതദേഹം അല്‍ ദോസരി ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ദീർഘകാലമായി ഹാഇലില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഫാത്തിമയാണ് ഭാര്യ. ഫർസാൻ, സഫ, ഫാദില്‍ എന്നിവർ മക്കളാണ്.
മരണാനന്തര നിയമനടപടികള്‍ വേഗത്തിലാക്കുന്നതിനായി പ്രമുഖ സാമൂഹിക പ്രവർത്തകൻ നാസ് വക്കത്തിെൻറ നേതൃത്വത്തില്‍ ശ്രമങ്ങള്‍ നടന്നുവരുന്നു.
Content Highlights:- A native of Tirur, Malappuram, died of a heart attack in Dammam
#Latest News#Gulf News#Death#Dammam

