കുവൈത്ത്‌സിറ്റി: (gcc.truevisionnews.com) തല്‍ക്ഷണ ഡിജിറ്റല്‍ പേയ്‌മെന്റ് സേവനങ്ങളിലെ ഇടപാടുകള്‍ വൈകിപ്പിക്കുന്ന ബാങ്കുകള്‍ക്കെതിരെ കർശന നടപടിയുമായി കുവൈത്ത് സെൻട്രല്‍ ബാങ്ക്.
ഉപഭോക്താക്കള്‍ നടത്തുന്ന 'വാംഡ്' ഇടപാടുകളില്‍ കാലതാമസം വരുത്തുന്ന ബാങ്കുകള്‍ക്ക് പിഴ ചുമത്താനാണ് തീരുമാനം. ഇത്തരത്തില്‍ വൈകുന്ന ഓരോ വാംഡ് ഇടപാടിനും ഒരു ദീനാർ മുതല്‍ 20 ദീനാർ വരെ ബാങ്കുകളില്‍ നിന്നും പിഴയായി ഈടാക്കും.
വാംഡ് സേവനം വഴി മൊബൈല്‍ നമ്പർ ഉപയോഗിച്ച് ബാങ്കുകള്‍ക്കിടയില്‍ തല്‍ക്ഷണ പണമിടപാടുകള്‍ നടത്താനാകും. ഡിജിറ്റല്‍ പേയ്‌മെന്റ് സേവനങ്ങള്‍ കൂടുതല്‍ വേഗത്തിലും വിശ്വസനീയമായും ഉറപ്പാക്കുന്നതിനായാണ് പുതിയ നടപടി സ്വീകരിച്ചതെന്ന് അധികൃതർ അറിയിച്ചു.
026 ആദ്യ പാദത്തില്‍ വാംഡ് പ്ലാറ്റ്‌ഫോം വഴി 2.6 ബില്യണ്‍ ദിനാറിലധികം ഇടപാടുകള്‍ നടന്നതായും സെൻട്രല്‍ ബാങ്ക് കണക്കുകള്‍ വ്യക്തമാക്കുന്നു.
Kuwait Central Bank takes strict action against banks if digital payments are delayed
#Latest news#Central Bank of Kuwait#digital payment delay fine

