മസ്കത്ത്:(gcc.truevisionnews.com)ഒമാനില്‍ റോഡപകടത്തില്‍ മരിച്ച പ്രവാസി യുവാവിന്റെ കുടുംബത്തിന് എട്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ അർഹമായ മരണാനന്തര നഷ്ടപരിഹാരം ലഭ്യമാകുന്നു.
മസ്കത്തില്‍ നടന്ന ദാരുണമായ അപകടത്തില്‍ ജീവൻ നഷ്ടപ്പെട്ട പഞ്ചാബിലെ ഗുരുദാസ്പൂർ സ്വദേശി മൻജിത് സിങ്ങിന്റെ കുടുംബത്തിനാണ് ഒടുവില്‍ നീതി ലഭിക്കുന്നത്.
മകന്റെ വേർപാടിന് ശേഷം നഷ്ടപരിഹാര തുകയ്ക്കായി മാതാവ് ഗുർമീത് കൗർ വർഷങ്ങളോളം വിവിധ അധികൃതരുടെ പടിവാതിലുകള്‍ കയറിയിറങ്ങിയെങ്കിലും കേസിന്റെ നിലവിലെ സ്ഥിതിയെക്കുറിച്ച് പോലും കൃത്യമായ വിവരങ്ങള്‍ ലഭിച്ചിരുന്നില്ല. എല്ലാ വഴികളും അടഞ്ഞതോടെയാണ് അവർ സഹായ അഭ്യർത്ഥനയുമായി പ്രവാസി ലീഗല്‍ സെല്ലിനെ സമീപിക്കുന്നത്.
വിഷയം ഏറ്റെടുത്ത പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റും സുപ്രീംകോടതി അഡ്വക്കേറ്റ്-ഓണ്‍-റെക്കോർഡുമായ അഡ്വ. ജോസ് എബ്രഹാം, ഗ്ലോബല്‍ പി.ആർ.ഒ സുധീർ തിരുനിലം, ഒമാൻ ചാപ്റ്റർ പ്രസിഡന്റ് അഡ്വ. ജെസ്സി എന്നിവരുടെ നേതൃത്വത്തില്‍ ഇന്ത്യയിലെയും ഒമാനിലെയും ഉന്നത അധികൃതരുമായി നിരന്തരം ആശയവിനിമയം നടത്തി.
നിയമാവകാശ സർട്ടിഫിക്കറ്റും അനുബന്ധ രേഖകളും പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം ഗുരുദാസ്പൂർ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസ് വഴി തുക നിയമപരമായ അവകാശികള്‍ക്ക് വിതരണം ചെയ്യും. പ്രവാസി ലീഗല്‍ സെല്ലും ഈ വിവരം കുടുംബത്തെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
Content Highlight: Oman Accident Compensation: Indian Expat Family Gets 14,550 Omani Rial After 8 Years-NEW
#Manjeet Singh#Oman Road Accident#Muscat Indian Embassy#Indian Workers Oman

