Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഹജ്ജ് നിയന്ത്രണങ്ങള്‍ ലംഘിച്ചു; മൂന്ന് സൗദി പൗരന്മാരും 19 പ്രവാസികളും അറസ്റ്റില്‍

ഹജ്ജ് നിയന്ത്രണങ്ങള്‍ ലംഘിച്ചു; മൂന്ന് സൗദി പൗരന്മാരും 19 പ്രവാസികളും അറസ്റ്റില്‍

GCC News 0 months ago

ക്ക: ( gcc.truevisionnews.com ) സൗദിയില്‍ ഹജ്ജ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് മൂന്ന് സൗദി പൗരന്മാരെയും 19 പ്രവാസികളെയും അറസ്റ്റ് ചെയ്തു.

മൂന്ന് വ്യത്യസ്ത സംഭവങ്ങളിലായാണ് നടപടി. ഹജ്ജ് നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ 17 പാകിസ്താൻ പൗരന്മാരെ കടത്തിയതിനാണ് രണ്ട് പൗരന്മാരെ ഹജ്ജ് സുരക്ഷാ സേന അറസ്റ്റ് ചെയ്തത്.

ടാർ ചെയ്യാത്ത റോഡുകളിലൂടെയും താഴ്വരകളിലൂടെയും മക്കയിലേക്ക് കടക്കുകയും ഹജ്ജ് പെർമിറ്റില്ലാതെ അവിടെ തുടരാൻ ശ്രമിക്കുകയുമായിരുന്നു. ഇതിനിടെയാണ് അധികൃതർ ഇവരെ പിടികൂടി നിയമനടപടി സ്വീകരിച്ചത്.

മറ്റൊരു സംഭവത്തില്‍, മക്കയിലേക്ക് വ്യാജ പെർമിറ്റ് വാഗ്ദാനം ചെയ്ത് സമൂഹ മാധ്യമത്തില്‍ വ്യാജ പരസ്യങ്ങള്‍ പോസ്റ്റ് ചെയ്തതിന് ഒരു പൗരനെ അറസ്റ്റ് ചെയ്തു. മക്ക പ്രവിശ്യാ പൊലീസാണ് ഇയാളെ പിടികൂടിയത്. നിയമനടപടികള്‍ സ്വീകരിച്ച ശേഷം പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

അതിനിടെ, ഹജ്ജ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഹജ്ജ് സുരക്ഷാ സേന ഒരു യെമൻ പൗരനെ അറസ്റ്റ് ചെയ്തു. ഹജ്ജ് പെർമിറ്റ് ഇല്ലാതെ സ്വന്തം നാട്ടുകാരനെ മക്കയിലേക്ക് കൊണ്ടുപോയതിനാണ് നടപടി. പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലുള്ളവർ ഹജ്ജ് ചട്ട ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 911 എന്ന നമ്പറിലൂടെയും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിലുള്ളവർ 999 എന്ന നമ്പറിലൂടെയും റിപ്പോർട്ട് ചെയ്യണമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് സെക്യൂരിറ്റി ആവശ്യപ്പെട്ടു.

Three Saudi citizens and 19 expatriates arrested for violating Hajj restrictions

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: GCC News