Dailyhunt
ഹജ് തീര്‍ഥാടകര്‍ക്ക് മൂന്ന് വാക്സീനുകള്‍ നിര്‍ബന്ധം; കര്‍ശന നിര്‍ദേശവുമായി സൗദി ആരോഗ്യ മന്ത്രാലയം

ഹജ് തീര്‍ഥാടകര്‍ക്ക് മൂന്ന് വാക്സീനുകള്‍ നിര്‍ബന്ധം; കര്‍ശന നിര്‍ദേശവുമായി സൗദി ആരോഗ്യ മന്ത്രാലയം

GCC News 1 week ago

ക്ക : (https://gcc.truevisionnews.com/) ഹജ് തീർഥാടനത്തിനു സൗദി അറേബ്യയില്‍നിന്ന് എത്തുന്ന ആഭ്യന്തര തീർഥാടകർക്ക് മൂന്നു വാക്സീനുകള്‍ നിർബന്ധമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

തീർഥാടകരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

കോവിഡ്-19, ഇൻഫ്ലുവൻസ, മെനിഞ്ചൈറ്റിസ് എന്നീ വാക്സീനുകളാണ് എടുക്കേണ്ടത്. ഹജ് കർമങ്ങള്‍ തുടങ്ങുന്നതിന് 10 ദിവസം മുൻപെങ്കിലും വാക്സീനുകള്‍ സ്വീകരിച്ചിരിക്കണം. വാക്സീൻ സ്വീകരിച്ചതിന്റെ വിവരങ്ങള്‍ 'തവക്കല്‍നാ' ആപ്പിലോ 'സഹതി' ആപ്പിലോ കൃത്യമായി രേഖപ്പെടുത്തണം.

പുണ്യസ്ഥലങ്ങളില്‍ എത്തുന്ന ലക്ഷക്കണക്കിന് തീർഥാടകർക്കിടയില്‍ പകർച്ചവ്യാധി പകരാതിരിക്കാനാണു മുൻകരുതല്‍. തീർഥാടകരുടെ സൗകര്യാർഥം രാജ്യത്തെ വിവിധ ഹെല്‍ത്ത് സെന്ററുകളിലും വാക്സീൻ ലഭ്യമാക്കിയിട്ടുണ്ട്.

Hajj: Three vaccines mandatory for domestic pilgrims

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: GCC News