Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഹൃദയാഘാതം: പ്രവാസി മലയാളി അബഹയില്‍ അന്തരിച്ചു

ഹൃദയാഘാതം: പ്രവാസി മലയാളി അബഹയില്‍ അന്തരിച്ചു

GCC News 3 weeks ago

ബഹ: (https://gcc.truevisionnews.com/) സൗദി തെക്കൻ പ്രവിശ്യയായ അബഹയ്ക്ക് സമീപം സബ്ത്തുല്‍ ആലായില്‍ ഹൃദയാഘാതത്തെ തുടർന്ന് മലയാളി അന്തരിച്ചു.

തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി സക്കീർ (51) ആണ് മരിച്ചത്. സബ്ത്തുല്‍ ആലായില്‍ ഒരു ലോണ്‍ട്രി (തുണി അലക്ക് സ്ഥാപനം) നടത്തി വരികയായിരുന്നു ഇദ്ദേഹം.

നാല് മാസം മുൻപാണ് സക്കീർ നാട്ടില്‍ പോയി തിരിച്ചെത്തിയത്. നിലവില്‍ സബ്ത്തുല്‍ ആലാ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സൗദിയില്‍ തന്നെ ഖബറടക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

ഭാര്യയും രണ്ട് പെണ്‍കുട്ടികളും ഒരു മകനും അടങ്ങുന്നതാണ് കുടുംബം. മരണവിവരമറിഞ്ഞ് ഖമീസ് മുശൈത്തിലുള്ള സഹോദരൻ സബ്ത്തുല്‍ ആലായില്‍ എത്തിയിട്ടുണ്ട്. തുടർനടപടികള്‍ പൂർത്തിയാക്കി വരുന്നു.

Heart attack: Expatriate Malayali passes away in Abha

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: GCC News