Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇനി പെരുന്നാള്‍ പൊടിപൊടിക്കാം!; കുവൈത്തിലും ഒമാനിലും ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

ഇനി പെരുന്നാള്‍ പൊടിപൊടിക്കാം!; കുവൈത്തിലും ഒമാനിലും ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

GCC News 1 day ago

കുവൈത്ത് സിറ്റി: (gcc.truevisionnews.com) ബലിപെരുന്നാളിനോടനുബന്ധിച്ചുള്ള ഔദ്യോഗിക അവധി കുവൈത്തും ഒമാനും പ്രഖ്യാപിച്ചു.

കുവൈത്തില്‍ ആറുദിവസത്തെ നീണ്ട അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

മന്ത്രാലയങ്ങള്‍, സർക്കാർ ഏജൻസികള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ സർക്കാർ ഓഫീസുകള്‍ക്കും ജൂണ്‍ 26 മുതല്‍ 31 വരെ അവധിയായിരിക്കും.

അവധി കഴിഞ്ഞ് ജൂണ്‍ ഒന്നുമുതല്‍ എല്ലാ സർക്കാർ കാര്യാലയങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും പതിവുപോലെ പ്രവർത്തനം പുനഃരാരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് അവധി സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്. ഈ വർഷം 27ന്‌ ആണ് കുവൈത്തില്‍ ബലിപെരുന്നാള്‍.

ഒമാനില്‍ പൊതു, സ്വകാര്യ മേഖലകളില്‍ ജീവനക്കാർക്കുള്ള ബലി പെരുന്നാള്‍ അവധിയാണ്‌ പ്രഖ്യാപിച്ചത്‌. 26 മുതല്‍ മെയ് 30 വരെയായിരിക്കും അവധി. 31ന്‌ ഔദ്യോഗിക പ്രവൃത്തിദിനത്തിന് തുടക്കമാകും.

Eid al-Adha holiday declared in Kuwait and Oman

#Latest news#Eid holidays announced#Kuwait#Oman

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: GCC News