Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ജാഗ്രതാ നിര്‍ദേശം, ഒമാനില്‍ കനത്ത മഴയും റോഡുകളില്‍ വെള്ളക്കെട്ടും; വാദികള്‍ കവിഞ്ഞൊഴുകുന്നു

ജാഗ്രതാ നിര്‍ദേശം, ഒമാനില്‍ കനത്ത മഴയും റോഡുകളില്‍ വെള്ളക്കെട്ടും; വാദികള്‍ കവിഞ്ഞൊഴുകുന്നു

GCC News 3 days ago

ുറൈമി:(gcc.truevisionnews.com) ഒമാനിലെ ബുറൈമി ഗവർണറേറ്റിലെ വിവിധ പ്രദേശങ്ങളില്‍ കനത്ത മഴ ലഭിച്ചു. ഇതേ തുടർന്ന് നിരവധി വാദികളിലും അരുവികളിലും ശക്തമായ മഴവെള്ളപ്പാച്ചിലുണ്ടായി.

ചിലയിടങ്ങളില്‍ റോഡ് ഗതാഗതവും തടസ്സപ്പെട്ടു.

മഹ്ദാ വിലായത്തിലെ അർ റൗദ, അല്‍ ജുവൈഫ്, അല്‍ ഖദ്റാ, അല്‍ ഖത്വ എന്നീ പ്രദേശങ്ങളിലാണ് ഏറ്റവും ശക്തമായ മഴ രേഖപ്പെടുത്തിയത്. ആലിപ്പഴവർഷത്തോട് കൂടിയായിരുന്നു ഇവിടങ്ങളിലെ മഴ. ഇതോടെ അല്‍ ഖത്വ, അല്‍ ജുവൈഫ് വാദികളിലൂടെ ശക്തമായി വെള്ളം ഒഴുകി.

വെള്ളപ്പാച്ചിലിനെ തുടർന്ന് മഹ്ദാ-ഹുമൈദ റോഡിലെ ഗതാഗതം താല്‍ക്കാലികമായി നിർത്തിവച്ചു. വെള്ളം ഇറങ്ങുന്നത് വരെ വാഹനങ്ങള്‍ക്ക് ഈ വഴി ഉപയോഗിക്കാൻ കഴിയില്ലെന്ന് അധികൃതർ അറിയിച്ചു.

അല്‍ ഹരീം, സുകൂദി വാദികളിലും സമീപത്തെ ചെറുചാലുകളിലും കനത്ത മഴവെള്ളപ്പാച്ചില്‍ റിപ്പോർട്ട് ചെയ്തു. സാഹചര്യം വിലയിരുത്തുന്നതിനായി സിവില്‍ ഡിഫൻസ് സംഘങ്ങള്‍ വിവിധ പ്രദേശങ്ങളില്‍ ജാഗ്രതാ നിരീക്ഷണം നടത്തുന്നുണ്ട്.

വെള്ളം ഒഴുകുന്ന വാദികളും വെള്ളക്കെട്ടുള്ള റോഡുകളും മുറിച്ചുകടക്കുന്നത് ഒഴിവാക്കണമെന്ന് പൊതുജനങ്ങളോട് അധികൃതർ നിർദേശിച്ചു. കുട്ടികളെ വാദികളുടെ സമീപത്തേക്ക് വിടരുതെന്നും ജാഗ്രത പാലിക്കണമെന്നും അറിയിപ്പില്‍ പറയുന്നു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ മഴ അല്‍ ഹംറയില്‍

ഓഗസ്റ്റ് രണ്ട്, മൂന്ന് തീയതികളില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് അല്‍ ഹംറ വിലായത്തിലാണെന്ന് കാര്‍ഷിക, ഫിഷറീസ്, ജലവിഭവ മന്ത്രാലയം അറിയിച്ചു. ഇവിടെ 28 മില്ലീമീറ്റർ മഴ രേഖപ്പെടുത്തി.

സലാലയില്‍ 25 മില്ലീമീറ്ററും, വാദി ബനീ ഖാലിദില്‍ 19 മില്ലീമീറ്ററും മഴ ലഭിച്ചു.ഇതുകൂടാതെ രാജ്യത്തെ വിവിധ വിലായത്തുകളിലും വ്യത്യസ്ത അളവില്‍ മഴ ലഭിച്ചതായി മന്ത്രാലയം വ്യക്തമാക്കി. വരും ദിവസങ്ങളിലും ചില ഭാഗങ്ങളില്‍ മഴ തുടരാൻ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത തുടരണമെന്ന് മുന്നറിയിപ്പുണ്ട്.

Content Highlight: Heavy Rain Hits Buraimi Governorate in Oman, Wadis Flooded and Roads Blocked

#Oman Weather#Oman Rain#Wadi Flood#Oman Ministry

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: GCC News