#UAE Weather#Dubai Rain#El Nino#NCM#UAE Forecast
ദുബൈ: ( https://gcc.truevisionnews.com/ ) കനത്ത വേനല്‍ച്ചൂടിനിടയിലും യു.എ.ഇയില്‍ ആശ്വാസമായി വരുംദിവസങ്ങളില്‍ മഴക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എൻ.സി.എം) അറിയിച്ചു.
ആഗസ്റ്റ് മൂന്നുവരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മേഘാവൃതമായ അന്തരീക്ഷവും മഴയും പ്രതീക്ഷിക്കാം.
പസഫിക് സമുദ്രത്തിലുണ്ടാകുന്ന താപനില വ്യതിയാനമായ 'എല്‍ നിനോ' പ്രതിഭാസമാണ് ഈ വേനല്‍ക്കാലത്ത് അന്തരീക്ഷ ഈർപ്പവും മഴമേഘ രൂപീകരണവും വർധിപ്പിക്കാൻ കാരണം. തിങ്കള്‍ വരെയുള്ള ദിവസങ്ങളില്‍ പ്രത്യേകിച്ച് കിഴക്കൻ, തെക്കൻ മേഖലകളില്‍ മഴമേഘങ്ങള്‍ രൂപപ്പെടാൻ സാധ്യതയുണ്ട്.
മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റടിക്കാനും പൊടിപടലങ്ങള്‍ ഉയരാനും സാധ്യതയുള്ളതിനാല്‍ കടല്‍ യാത്രക്കാർക്കും വാഹനമോടിക്കുന്നവർക്കും ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്. കനത്ത മഴ പെയ്യുമ്പോള്‍ അരുവികളിലും വാദികളിലും വെള്ളപ്പൊക്ക സാധ്യതയുള്ളതിനാല്‍ അങ്ങോട്ടുള്ള യാത്രകള്‍ ഒഴിവാക്കണമെന്നും, റോഡുകളില്‍ നിർദിഷ്ട വേഗപരിധി പാലിച്ച് ജാഗ്രതയോടെ വാഹനമോടിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.
Content Highlight: UAE Weather Forecast Rain Expected Until August 3 Strong Winds Dust
#UAE Weather#Dubai Rain#El Nino#NCM#UAE Forecast
