Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ജോലിക്കിടെ ഹൃദയാഘാതം; പ്രവാസി മലയാളി ജുബൈലില്‍ അന്തരിച്ചു

ജോലിക്കിടെ ഹൃദയാഘാതം; പ്രവാസി മലയാളി ജുബൈലില്‍ അന്തരിച്ചു

GCC News 2 days ago

ജുബൈല്‍: (https://gcc.truevisionnews.com/) സൗദി അറേബ്യയിലെ ജുബൈലില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം അന്തരിച്ചു .

പാലക്കാട് അകത്തേത്തറ സ്വദേശി ഗിരീഷ് ചന്ദ്രദാസ് (55) ആണ് മരിച്ചത്.

ജുബൈലിലെ സ്വകാര്യ കമ്പനിയില്‍ സെയില്‍സ്മാനായി ജോലി ചെയ്തുവരികയായിരുന്നു ഗിരീഷ് ചന്ദ്രദാസ്. ജോലിക്കിടെ ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണം.മൃതദേഹം നിലവില്‍ ജുബൈല്‍ ജനറല്‍ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

നിയമനടപടികള്‍ പൂർത്തിയാക്കി മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കുമെന്ന് പ്രവാസി വെല്‍ഫെയർ ജുബൈല്‍ ജനസേവന വിഭാഗം കണ്‍വീനറും ഇന്ത്യൻ എംബസി വളൻറിയറുമായ സൈഫുദ്ദീൻ പൊറ്റശ്ശേരി അറിയിച്ചു. മാതാവ്: ശാരദ, ഭാര്യ: രേഖ, മകൻ: അഭിരാം.

Content Highlight: Malayali Man Girish Chandradass Dies of Heart Attack in Jubail, Saudi Arabia

#Saudi Arabia#Jubail#Malayali Death#Heart Attack#Pravasi#Palakkad

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: GCC News