Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കടല്‍മാര്‍ഗം ഒമാനിലേക്ക് കടക്കാൻ ശ്രമം: അല്‍ സീബ് തീരത്ത് ബോട്ടിലെത്തിയ 28 ഏഷ്യക്കാര്‍ റോയല്‍ ഒമാൻ പോലീസിന്റെ പിടിയില്‍

കടല്‍മാര്‍ഗം ഒമാനിലേക്ക് കടക്കാൻ ശ്രമം: അല്‍ സീബ് തീരത്ത് ബോട്ടിലെത്തിയ 28 ഏഷ്യക്കാര്‍ റോയല്‍ ഒമാൻ പോലീസിന്റെ പിടിയില്‍

GCC News 1 week ago

സ്കറ്റ്: (https://gcc.truevisionnews.com/) കടല്‍മാർഗം നിയമവിരുദ്ധമായി ഒമാനിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച 28 ഏഷ്യൻ സ്വദേശികള്‍ അറസ്റ്റില്‍.

മസ്കറ്റ് ഗവർണറേറ്റിലെ അല്‍ സീബ് തീരത്തിന് സമീപം ബോട്ടിലെത്തിയ സംഘത്തെ റോയല്‍ ഒമാൻ പോലീസിന്റെ കോസ്റ്റ് ഗാർഡ് കമാൻഡാണ് പിടികൂടിയത്.

പ്രതികള്‍ക്കെതിരെ നിയമനടപടികള്‍ പുരോഗമിക്കുകയാണെന്ന് റോയല്‍ ഒമാൻ പൊലീസ് അറിയിച്ചു. അറസ്റ്റിലായവരുടെ ദേശീയതയോ മറ്റ് വ്യക്തിഗത വിവരങ്ങളോ അധികൃതർ പുറത്തുവിട്ടിട്ടില്ല. സമീപകാലത്ത് അനധികൃത കുടിയേറ്റവും മനുഷ്യക്കടത്തും തടയുന്നതിനായി കടല്‍ അതിർത്തികളിലെ നിരീക്ഷണം റോയല്‍ ഒമാൻ പൊലീസ് കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്.

സമുദ്രമാർഗം നിയമവിരുദ്ധമായി രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി തുടരുമെന്നും സുരക്ഷാ ഏജൻസികള്‍ ആവർത്തിച്ച്‌ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Content Highlight: Oman Coast Guard Arrest 28 Asian Nationals Illegal Entry Al Seeb

#Oman News#Royal Oman Police#Illegal Immigration#Al Seeb#Coast Guard

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: GCC News