Dailyhunt
കര്‍ശന നടപടിയുണ്ടാകും; ഗതാഗത നിയമലംഘകര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്

കര്‍ശന നടപടിയുണ്ടാകും; ഗതാഗത നിയമലംഘകര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്

GCC News 2 weeks ago

ബുദാബി : ( gcc.truevisionnews.com )ഗതാഗത നിയമ ലംഘകര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്. അശ്രദ്ധമായ ഡ്രൈവിംഗിനും നിയമലംഘനങ്ങള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക, വിഡിയോ ചിത്രീകരിക്കുക എന്നിവ ഗുരുതരമായ കുറ്റമാണ്.

ഗതാഗത നിയമങ്ങള്‍ ലംഘിച്ച്‌ മറ്റുള്ളവരുടെ ജീവന്‍ അപകടത്തിലാക്കുന്നവര്‍ക്ക് രണ്ടായിരം ദിര്‍ഹം പിഴയും ലൈസന്‍സില്‍ 23 ബ്ലാക്ക് പോയിന്റുകളുമാണ് ശിക്ഷ. ഇതിന് പുറമെ വാഹനം 60 ദിവസത്തേക്ക് കണ്ടുകെട്ടുകയും ചെയ്യും. പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടണമെങ്കില്‍ 50,000 ദിര്‍ഹം അധികമായി നല്‍കണം.

സമൂഹമാധ്യമങ്ങളിലെ പ്രശസ്തിക്ക് വേണ്ടി വാഹനമോടിക്കുന്നതിനിടെ ലൈവ് സ്ട്രീമിംഗ് നടത്തുന്നതും വീഡിയോകള്‍ പകര്‍ത്തുന്നതും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പൊലിസിന്റെ മുന്നറിയിപ്പ്. വാഹനങ്ങളില്‍ രൂപമാറ്റം വരുത്തി അമിത ശബ്ദമുണ്ടാക്കുന്നവരും കനത്ത ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരുമെന്ന് അബുദാബി പൊലീസ് അറിയിച്ചു.

Abu Dhabi Police warns traffic violators of strict action

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: GCC News