Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കരുത്താര്‍ജ്ജിക്കുന്നു....! സര്‍വീസുകള്‍ വിപുലീകരിക്കാൻ റിയാദ് എയര്‍ലൈൻ; പുതിയ വിമാനങ്ങള്‍ വാങ്ങുന്നു

കരുത്താര്‍ജ്ജിക്കുന്നു....! സര്‍വീസുകള്‍ വിപുലീകരിക്കാൻ റിയാദ് എയര്‍ലൈൻ; പുതിയ വിമാനങ്ങള്‍ വാങ്ങുന്നു

GCC News 4 days ago

ിയാദ്:(gcc.truevisionnews.com) സൗദി അറേബ്യയുടെ പുതിയ ദേശീയ വിമാനക്കമ്പനിയായ റിയാദ് എയർ തങ്ങളുടെ അന്താരാഷ്ട്ര സർവീസുകള്‍ വൻതോതില്‍ വിപുലീകരിക്കാനൊരുങ്ങുന്നു.

ഇതിന്റെ ഭാഗമായി 28 ബോയിങ് 787 ഡ്രീംലൈനർ വിമാനങ്ങള്‍ കൂടി വാങ്ങാൻ കമ്പനി തീരുമാനിച്ചു.

യുകെയില്‍ നടന്ന പ്രശസ്തമായ ഫാൻബറോ ഇന്റർനാഷണല്‍ എയർഷോയിലാണ് ഇതുസംബന്ധിച്ച നിർണായക കരാർ ഒപ്പിട്ടത്.റിയാദ് എയർലൈൻസ് സിഇഒ ടോണി ഡഗ്ലസും ബോയിങ് കൊമേഴ്‌സ്യല്‍ എയർപ്ലെയിൻസ് പ്രസിഡന്റും സിഇഒയുമായ സ്റ്റെഫാനി പോപ്പും ചേർന്നാണ് കരാറില്‍ ഒപ്പുവെച്ചത്.

പുതിയ കരാറോടെ റിയാദ് എയർ ഓർഡർ ചെയ്ത ബോയിങ് ഡ്രീംലൈനർ വിമാനങ്ങളുടെ ആകെ എണ്ണം 67 ആയി ഉയർന്നു.ഈ കരാറിലെ പ്രധാന പ്രത്യേകത, മുമ്പ് നിശ്ചയിച്ചിരുന്ന 20 വിമാനങ്ങളുടെ ഓപ്ഷൻ ബോയിങ് ഡ്രീംലൈനർ പരമ്പരയിലെ ഏറ്റവും വലിയ മോഡലായ 787-10 ശ്രേണിയിലേക്ക് മാറ്റിയതാണ്.

നിലവിലുള്ള 787-9 നേക്കാള്‍ 50 സീറ്റുകള്‍ അധികമുള്ളതാണ് 787-10. ഇന്ധന ഉപഭോഗത്തിലും കാർബണ്‍ ഉദ്വമനത്തിലും 25 ശതമാനം വരെ കുറവ് വരുത്താനും ഇവയ്ക്ക് സാധിക്കും. ബോയിങ് വിമാനങ്ങള്‍ക്ക് പുറമേ എയർബസുമായും റിയാദ് എയർ കരാറിലെത്തി. ആറ് എയർബസ് A350-1000 വിമാനങ്ങള്‍ കൂടി വാങ്ങാൻ തീരുമാനിച്ചതോടെ ഈ വിഭാഗത്തിലെ ആകെ വിമാനങ്ങളുടെ എണ്ണം 31 ആയി.

സൗദി അറേബ്യയുടെ വിഷൻ 2030 പദ്ധതി ലക്ഷ്യമിട്ട് 2030-ഓടെ ലോകമെമ്പാടുമുള്ള 100-ലധികം നഗരങ്ങളിലേക്ക് സർവീസ് നടത്താനാണ് റിയാദ് എയറിന്റെ പദ്ധതി. ഈ പുതിയ വിമാനങ്ങള്‍ ആ ലക്ഷ്യത്തിലേക്കുള്ള വലിയ കുതിപ്പാകും.

Content Highlight: Riyadh Air Orders 28 More Boeing 787 Dreamliners, Total Fleet Reaches 67

#Riyadh Air#Boeing 787 Dreamliner#Saudi Arabia#Vision 2030#Saudi Airlines#Aviation News

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: GCC News