Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഖത്തറില്‍ വാഹനാപകടം; കോഴിക്കോട് വാണിമേല്‍ സ്വദേശിക്ക് ദാരുണാന്ത്യം

ഖത്തറില്‍ വാഹനാപകടം; കോഴിക്കോട് വാണിമേല്‍ സ്വദേശിക്ക് ദാരുണാന്ത്യം

GCC News 1 day ago

ദോഹ: ( https://gcc.truevisionnews.com/ ) ഖത്തറിലുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് നാദാപുരം വാണിമേല്‍ സ്വദേശിക്ക് ദാരുണാന്ത്യം.

വാണിമേല്‍ കല്ലേരിന്റെവിടെ മുഹമ്മദ് (40) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി റയ്യാനിലെ മൈദറില്‍ റോഡ് മുറിച്ച്‌ കടക്കുന്നതിനിടെ വാഹനമിടിച്ചായിരുന്നു അപകടം. ഖത്തറിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്നു.

ഭാര്യ കേളോത്തുംപൊയില്‍ ഇർഫാന (നരിപ്പറ്റ മോന്തോമ്മല്‍). മക്കള്‍: മെഹബിൻ, മെഹഫിൻ, മെഹർ. പിതാവ് : പി പി മൊയ്തു കോടിയൂറ, ഉമ്മ കല്ലേരി പാത്തു. സഹോദരൻ. ഫാദില്‍ കല്ലേരി. മയ്യത്ത് നടപടിക്രമങ്ങള്‍ പൂർത്തീകരിച്ച്‌ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെ.എം.സി.സി അല്‍ ഇഹ്സാൻ മയ്യത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.

Content Highlight: Qatar Road Accident Nadapuram Native Mohammed Dies Rayyan

#Qatar Road Accident#Nadapuram Native Death#Kozhikode#Pravasi#KMCC

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: GCC News