Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കുവൈത്ത് മഹ്ബൂലയില്‍ വ്യാപക പരിശോധന: 500 കിലോയോളം പഴകിയ മാംസം പിടിച്ചെടുത്തു

കുവൈത്ത് മഹ്ബൂലയില്‍ വ്യാപക പരിശോധന: 500 കിലോയോളം പഴകിയ മാംസം പിടിച്ചെടുത്തു

GCC News 2 weeks ago

കുവൈത്ത് സിറ്റി:(gcc.truevisionnews.com)പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി കുവൈത്ത് ജനറല്‍ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രിഷൻ പരിശോധന ശക്തമാക്കി.

ഇതിന്റെ ഭാഗമായി മഹ്ബൂല മേഖലയില്‍ നടത്തിയ വിപുലമായ പരിശോധനയില്‍ വൻ നിയമലംഘനങ്ങള്‍ കണ്ടെത്തി. നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കാതെ വില്‍പ്പനയ്ക്ക് വെച്ച 500 കിലോഗ്രാം മാംസം പരിശോധനാ സംഘം പിടിച്ചെടുത്ത് നശിപ്പിച്ചു. നിയമലംഘനം നടത്തിയ 50 ഭക്ഷ്യ സ്ഥാപനങ്ങള്‍ക്കെതിരെ അധികൃതർ കേസെടുത്തു.

ആരോഗ്യ സർട്ടിഫിക്കറ്റില്ലാതെ പ്രവർത്തിക്കുക, ലൈസൻസില്ലാതെയും കാലാവധി കഴിഞ്ഞ ലൈസൻസ് ഉപയോഗിച്ചും സ്ഥാപനങ്ങള്‍ നടത്തുക, സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചതിലും കൂടുതല്‍ സ്ഥലം അനധികൃതമായി ഉപയോഗിക്കുക എന്നിവയാണ് കണ്ടെത്തിയ പ്രധാന ലംഘനങ്ങള്‍.

കൂടാതെ ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുക, സുരക്ഷാ സാങ്കേതിക മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി ഭക്ഷണം വില്‍ക്കുക തുടങ്ങിയ വീഴ്ചകളും കണ്ടെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്നും നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നും ജനറല്‍ അതോറിറ്റി വ്യക്തമാക്കി.

Content Highlight: Kuwait Food Safety Raid 500kg Meat Seized Mahboula Violations

#FOOD#MEAT#RAID#KUWAI#SAFET

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: GCC News