കുവൈത്ത് സിറ്റി: (gcc.truevisionnews.com) കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഇന്ത്യക്കാരനെന്ന് സ്ഥിരീകരണം.
ഇന്ത്യൻ എംബസിയാണ് കൊല്ലപ്പെട്ടത് ഇന്ത്യക്കാരനെന്ന് സ്ഥിരീകരിച്ചത്.മരിച്ചത് മധ്യപ്രദേശ് സ്വദേശിയാണെന്ന് സൂചന.
മരിച്ചയാളുടെ പേര് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളില്‍ ഒരാള്‍ കൊല്ലപ്പെടുകയും 63 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പരക്കേറ്റവരില്‍ 7 പേർക്ക് അടിയന്തര ശാസ്ത്രക്രിയ വേണ്ടി വന്നു.
ആക്രമണത്തെ ശക്തമായി അപലപിച്ച കുവൈത്ത്, തിരിച്ചടിക്കുമെന്ന സൂചന നല്‍കി. കുവൈത്തിലെ നയതന്ത്ര മിഷൻ ഓഫീസുകളും ആക്രമിക്കപ്പെട്ടു. ആക്രമണത്തിന് പിന്നാലെ വിമാന സർവീസുകള്‍ താല്‍ക്കാലികമായി നിലച്ചിരുന്നു.
Content Highlight: Indian Embassy confirms Indian national killed in Iran attack at Kuwait airport
#LATEST NEWS#Kuwait airport#Indian Embassy#Iran attack

