Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കുവൈത്തില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയ പ്രവാസി യുവാവ് വാഹനാപകടത്തില്‍ മരിച്ചു

കുവൈത്തില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയ പ്രവാസി യുവാവ് വാഹനാപകടത്തില്‍ മരിച്ചു

GCC News 3 weeks ago

കുവൈത്ത് സിറ്റി: (gcc.truevisionnews.com) കുവൈത്തില്‍നിന്ന് അവധിക്ക് നാട്ടില്‍ പോയ പ്രവാസി നാട്ടില്‍ വാഹനാപകടത്തില്‍ മരിച്ചു.

കൊല്ലം കിളികൊല്ലൂർ സൗഹാർദ നഗർ-31 ലിജു ഭവനില്‍ സജി തോമസിന്റെയും ലാലി സജിയുടേയും മകൻ ലിജു സജിയാണ് (26) മരിച്ചത്.

കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് 6.30ന് കൊല്ലം- തിരുമംഗലം ദേശീയപാതയില്‍ കോയിക്കല്‍ പാലക്കടവ് ജക്‌ഷന് സമീപമുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു. കൊല്ലത്തുനിന്ന് കുണ്ടറ ഭാഗത്തേക്ക് വന്ന കാറും എതിർ ദിശയില്‍ വന്ന ജിജുവിന്റെ ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു.

റോഡില്‍ തെറിച്ചുവീണ് സാരമായി പരുക്കേറ്റ ലിജുവിനെ കൊല്ലത്തെ സഹകരണ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കുവൈത്തിലെ അലി അല്‍ഗാനിം ആൻഡ് സണ്‍സ് ഓട്ടോമൊബൈല്‍ കമ്പനിയില്‍ സ്പെയർ പാർട്സ് വിഭാഗത്തില്‍ രണ്ടുവർഷമായി ജോലി ചെയ്തുവരികയായിരുന്ന ലിജു രണ്ടാഴ്ച മുമ്പാണ് അവധിക്ക് നാട്ടിലേക്ക് പോയത്. സഹോദരി: ലിജ.

Content Highlight: Kuwait Expat Liju Saji Dies in Road Accident in Kollam While on Vacation

#Kuwait Expat#Kollam Accident#Road Accident#Youth Death

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: GCC News