Dailyhunt
മഴ വരുന്നു; യുഎഇയില്‍ മഴയ്ക്ക് സാധ്യത, താപനില 20 ഡിഗ്രിയിലേക്ക് താഴാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

മഴ വരുന്നു; യുഎഇയില്‍ മഴയ്ക്ക് സാധ്യത, താപനില 20 ഡിഗ്രിയിലേക്ക് താഴാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

GCC News 6 days ago

ദുബൈ: (gcc.truevisionnews.com) യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു.

രാജ്യമുടനീളം ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും.

ചില ദ്വീപുകള്‍, തീരപ്രദേശങ്ങള്‍, രാജ്യത്തിന്റെ വടക്കൻ മേഖലകള്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും മഴ പെയ്യാൻ സാധ്യതയുള്ളത്. മഴയ്ക്കൊപ്പം തന്നെ താപനിലയില്‍ ഗണ്യമായ കുറവുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ദുബായില്‍ 20 ഡിഗ്രി സെല്‍ഷ്യസ് വരെയും അബുദാബിയില്‍ 21 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില താഴാൻ സാധ്യതയുണ്ട്.

അറബിക്കടലിലും ഒമാൻ കടലിലും കടല്‍ നേരിയ തോതില്‍ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാല്‍ തീരപ്രദേശങ്ങളില്‍ ഉള്ളവർ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

Rain is coming; Rain is likely in the UAE, temperatures could drop to 20 degrees, says National Meteorological Center

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: GCC News