നജ്‌റാൻ: (https://gcc.truevisionnews.com/) അപകടത്തില്‍ മരിച്ച തമിഴ്നാട് സ്വദേശി സുരേഷിന്റെ (അറീസ) മൃതദേഹം സൗദി തെക്കൻ പ്രവിശ്യയിലെ നജ്‌റാനില്‍ സംസ്കരിച്ചു.
മൃതദേഹം നാട്ടിലേക്ക് അയക്കാൻ സാധിക്കാത്ത പ്രത്യേക സാഹചര്യം മുൻനിർത്തിയാണ് ബന്ധപ്പെട്ട അധികാരികളുടെ അനുമതിയോടെ സംസ്കാരം നജ്‌റാനില്‍ നടത്തിയത്.
മൃതദേഹം ഇവിടെ സംസ്കരിക്കുന്നതിനുള്ള ഔദ്യോഗിക രേഖകളും മറ്റു നിയമനടപടികളും പൂർത്തിയാക്കാൻ കെ.എം.സി.സി നജ്‌റാൻ പ്രസിഡന്റ് സലീം ഉപ്പളയുടെയും കെ.എം.സി.സി വെല്‍ഫെയർ വിങ്ങിന്റെയും നേതൃത്വത്തില്‍ സജീവ ഇടപെടലുകള്‍ നടന്നു.
നിയമവശങ്ങള്‍ പൂർത്തിയായതിനെ തുടർന്ന് ബന്ധുക്കളുടെയും തമിഴ് സംഘം സാമൂഹിക പ്രവർത്തകരുടെയും സാന്നിധ്യത്തിലാണ് സംസ്കാര ചടങ്ങുകള്‍ നടന്നത്. സുരേഷിന്റെ ആകസ്മിക വേർപാടില്‍ നജ്‌റാനിലെ വിവിധ സാമൂഹിക കൂട്ടായ്മകളും കെ.എം.സി.സി ഭാരവാഹികളും അനുശോചനം രേഖപ്പെടുത്തി.
Content Highlight: Tamil Nadu Man Suresh's Body Buried In Najran, Saudi Arabia After Fatal Accident
#Saudi Arabia#Tamil Nadu#Road Accident#KMCC#Gulf News

