Dailyhunt
'നീ നേരിട്ട അപമാനങ്ങള്‍ക്കുള്ള മറുപടി'; ഷിഫിനയുടെ ആദ്യ ചിത്രത്തിന് ജിത്തുവിന്റെ ഹൃദയസ്പര്‍ശിയായ കുറിപ്പ്

'നീ നേരിട്ട അപമാനങ്ങള്‍ക്കുള്ള മറുപടി'; ഷിഫിനയുടെ ആദ്യ ചിത്രത്തിന് ജിത്തുവിന്റെ ഹൃദയസ്പര്‍ശിയായ കുറിപ്പ്

GCC News 3 days ago

(moviemax.in) തമിഴ് സൂപ്പർതാരം സൂര്യ സ്വിച്ച്‌ ഓണ്‍ കർമ്മം നിർവ്വഹിച്ച പുതിയ മലയാള ചിത്രത്തിലൂടെ ഷിഫിന ബബിൻ പാക്കർ സ്വതന്ത്ര സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു.

'രോമാഞ്ചം', 'ആവേശം' എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളില്‍ അസിസ്റ്റന്റ് ആയി പ്രവർത്തിച്ച ഷിഫിന, പ്രശസ്ത സംവിധായകൻ ജിത്തു മാധവന്റെ ഭാര്യയുമാണ്.

കൊച്ചിയില്‍ നടന്ന സിനിമയുടെ പൂജ ചടങ്ങിന്റെ വീഡിയോകള്‍ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. തന്റെ കരിയറിലെ ഏറ്റവും വലിയ സ്വപ്നത്തിലേക്കുള്ള ഷിഫിനയുടെ ചുവടുവെപ്പിനെ ഹൃദയസ്പർശിയായ കുറിപ്പിലൂടെയാണ് ജിത്തു മാധവൻ അഭിനന്ദിച്ചത്.

ഒരു അമ്മയായും ഭാര്യയായും ഒപ്പം സ്വന്തം കരിയർ കെട്ടിപ്പടുക്കാനായി ഷിഫിന നടത്തിയ കഠിനാധ്വാനത്തെയും നേരിട്ട പ്രതിസന്ധികളെയും ജിത്തു തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ എടുത്തുപറഞ്ഞു. തിയേറ്ററില്‍ സിനിമ കണ്ടുകഴിയുമ്പോള്‍ ഭാര്യയുടെ പേര് തെളിയുന്നത് കാണാൻ താൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം കുറിച്ചു.

അനന്തു എന്റർടൈൻമെന്റ്സും തിയേറ്റർ ഓഫ് ഡ്രീംസും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം കൊടുങ്ങല്ലൂരില്‍ പുരോഗമിക്കുകയാണ്. വിവേക് ഹർഷൻ എഡിറ്റിംഗും ബിബിൻ അശോക് സംഗീതവും നിർവ്വഹിക്കുന്ന ചിത്രത്തില്‍ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്.

നിലവില്‍ സൂര്യയെ നായകനാക്കി ഒരുക്കുന്ന തമിഴ് ചിത്രത്തിന്റെ തിരക്കിലാണ് ജിത്തു മാധവൻ.

Jithu's touching note for Shifina's debut film

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: GCC News