Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

ഒമാനിലെ സമൈലിലുണ്ടായ വാഹനാപകടത്തില്‍ ആറ് പേര്‍ മരിച്ചു, 18 പേര്‍ക്ക് പരിക്ക്

GCC News 2 weeks ago

#Oman News#Road Accident Oman#Samail Accident#Royal Oman Police

സ്‌കത്ത്: (gcc.truevisionnews.com) ഒമാനിലെ സമൈലിലുണ്ടായ വാഹനാപാകടത്തില്‍ ആറ് പേർ മരിക്കുകയും 18 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

പരിക്കേറ്റവരില്‍ 8 പേരുടെ നില ഗുരുതരമാണ്.

സമൈലിലെ അല്‍ മഹലിലാണ് ദാരുണസംഭവം. റോയല്‍ ഒമാൻ പൊലീസാണ് ഇക്കാര്യമറിയിച്ചത്. മസ്‌കത്തിലേക്കുള്ള യാത്രയില്‍ സുല്‍ത്താൻ തുവൈനി ബിൻ സഈദ് റോഡില്‍ ട്രക്കും നിരവധി വാഹനങ്ങളും കൂട്ടിയിടിച്ചായിരുന്നു അപകടം.

ഇതേ തുടർന്ന് റോയല്‍ ഒമാൻ പൊലീസ് ഗതാഗത മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. പ്രദേശത്ത് കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടതായും പൊലീസ് അറിയിച്ചു. വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നല്‍കി.

ആദ്യഘട്ട അറിയിപ്പില്‍ അപകടത്തില്‍പ്പെട്ടവരുടെ എണ്ണമോ പരിക്കേറ്റവരുടെ ആരോഗ്യനിലയോ വ്യക്തമാക്കിയിരുന്നില്ല.

Content Highlight: Oman Road Accident Six Dead 18 Injured In Samail Royal Oman Police

#Oman News#Road Accident Oman#Samail Accident#Royal Oman Police

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: GCC News