Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'പഠിച്ച്‌ സര്‍ട്ടിഫിക്കറ്റ് നേടിയതാണ്, ഇത് തട്ടിപ്പല്ല'; സൈബര്‍ ആക്രമണങ്ങള്‍ക്ക് മറുപടിയുമായി പാര്‍വതി ആര്‍ കൃഷ്ണ

'പഠിച്ച്‌ സര്‍ട്ടിഫിക്കറ്റ് നേടിയതാണ്, ഇത് തട്ടിപ്പല്ല'; സൈബര്‍ ആക്രമണങ്ങള്‍ക്ക് മറുപടിയുമായി പാര്‍വതി ആര്‍ കൃഷ്ണ

GCC News 1 month ago

(moviemax.in) അവതാരകയും നടിയുമായ പാർവതി ആർ കൃഷ്ണയ്ക്കെതിരെ ഉയരുന്ന സൈബർ വിമർശനങ്ങള്‍ക്കും ഫേസ് യോഗയെക്കുറിച്ചുള്ള ആരോപണങ്ങള്‍ക്കും മറുപടിയുമായി താരം രംഗത്ത്.

പാർവതി നടത്തുന്ന ഫേസ് യോഗ ക്ലാസുകള്‍ തട്ടിപ്പാണെന്ന തരത്തിലുള്ള വിമർശനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായ പശ്ചാത്തലത്തിലാണ് താരത്തിന്റെ പ്രതികരണം.

താൻ ഡല്‍ഹിയില്‍ പോയി ഫേസ് യോഗ പഠിച്ച്‌ പരീക്ഷയെഴുതി സർട്ടിഫിക്കറ്റ് നേടിയ ആളാണെന്ന് പാർവതി വ്യക്തമാക്കി. ഫേസ് യോഗയെക്കുറിച്ച്‌ ഇൻസ്റ്റാഗ്രാമിലൂടെ പാർവതി നല്‍കുന്ന ടിപ്പുകള്‍ തെറ്റാണെന്നും 'ഉഡായിപ്പ്' ആണെന്നുമാണ് പ്രധാന ആരോപണം. കേരളത്തില്‍ നിരവധി പേർ യോഗ ചെയ്യുന്നുണ്ടെന്നും എന്നാല്‍ തന്നെ മാത്രം എന്തിനാണ് ലക്ഷ്യം വെക്കുന്നതെന്നും പാർവതി ചോദിക്കുന്നു. സൈബർ ആക്രമണങ്ങള്‍ക്ക് മറുപടിയുമായി താരം പങ്കുവെച്ച വീഡിയോ ഇപ്പോള്‍ ചർച്ചയായിരിക്കുകയാണ്.

പാർവതി കൃഷ്ണയുടെ വാക്കുകള്‍ ഇങ്ങനെ

എന്‍റെ പേര് പാര്‍വതി കൃഷ്ണ. കഴിഞ്ഞ കുറച്ചുനാളായി ഫേസ് യോഗ ക്ലാസുകള്‍ എടുക്കുന്നുണ്ടായിരുന്നു. ഹൗസ് ഓഫ് ബ്യൂട്ടിയില്‍ നിന്നും സര്‍ട്ടിഫൈഡ് ചെയ്ത ആളാണ് ഞാന്‍. അവരുടെ വെബ് സൈറ്റില്‍ കയറിയാല്‍ എന്‍റെ വീഡിയോസൊക്കെ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. എന്‍റെ ഫേസില്‍ ബോട്ടോക്സൊ ഫില്ലേർസോ ഒന്നും ചെയ്യാന്‍ താല്പര്യം ഇല്ലാതിരുന്നത് കൊണ്ട് നാച്വറലായി എന്ത് ചെയ്യാന്‍ പറ്റുമെന്ന് ആലോചിച്ചപ്പോഴാണ് ഫേസ് യോഗയെ പറ്റി ഞാന്‍ ആദ്യമായി അറിയുന്നത്.

അതിന് ശേഷം ദില്ലിയില്‍ പോയി പഠിച്ച്‌, എക്സാം എഴുതി, സര്‍ട്ടിഫിക്കറ്റും ലഭിച്ചു. അല്ലാതെ അവിടെന്ന് കിട്ടില്ല. ഞാന്‍ ഓണ്‍ലൈനില്‍ പോലുമല്ല പഠിച്ചത്. ഡൗട്സ് ഒക്കെ ക്ലിയര്‍ ചെയ്ത് അത്രയും നല്ലത് പോലെ പഠിക്കണമെന്നുണ്ടായിരുന്നു എനിക്ക്. കുറച്ചു നാള്‍ പ്രാക്ടീസ് ചെയ്തു. ശേഷം കഴിഞ്ഞൊരു എട്ട് മാസമായിട്ട് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ഞാന്‍ ക്ലാസെടുക്കുന്നുണ്ട്. സ്ഥിരമായിട്ട് എന്‍റെ അടുത്ത് വന്ന് പഠിക്കുന്നവരുമുണ്ട്.

കഴിഞ്ഞ ഒരാഴ്ചയായിട്ട് ചന്ദ്രശേഖര്‍ രമേശ് എന്നൊരാള്‍ ഒരു വീഡിയോ ചെയ്യുകയും അതിന് പിന്നാലെ ഒരുപാട് അധികം ആളുകള്‍ യുട്യൂബില്‍ വീഡിയോകള്‍ ചെയ്യുകയൊക്കെ ചെയ്യുന്നുണ്ടായിരുന്നു. അതവരുടെ ജോലിയുടെ ഭാഗമായിരിക്കും. പക്ഷേ എന്ത് തട്ടിപ്പാണ് ഞാന്‍ നടത്തുന്നതെന്നാണ് എനിക്ക് അറിയേണ്ടത്. കാരണം, ഒരിടത്ത് പഠിച്ച്‌, സര്‍ട്ടിഫൈഡ് ആയൊരാള്, ഫേസസ് യോഗ എന്നൊരു ക്ലാസെടുക്കുന്നു. അതും പഠിച്ചിട്ട് മാത്രമാണ്. സര്‍ട്ടിഫൈഡ് ഒന്നും ആകാതെ ഞാന്‍ വന്ന് ക്ലാസെടുക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് പറയാം.

ഞാന്‍ ചെയ്യുന്നത് ഒരു ഉടായിപ്പ് പരിപാടിയാണെന്ന്. ഞാന്‍ ചെയ്യുന്നത് തട്ടിപ്പാണെന്നും. അല്ലാതെ എന്തിന്‍റെ അടിസ്ഥാനത്തിലാണ് തട്ടിപ്പ് അല്ലെങ്കില്‍ ഉടായിപ്പ് എന്നീ രണ്ട് വാക്കുകള്‍ നിങ്ങള്‍ ഉപയോഗിക്കുന്നത്. അതൊന്ന് എനിക്കറിയണം. പലരും എനിക്ക് പേഴ്സണലി മെസേജ് അയക്കുന്നുണ്ട്. പലരും പല വീഡിയോകള്‍ അയക്കുന്നുണ്ട്. യുട്യൂബേഴ്സ് ക്ലിക്കിന് വേണ്ടിയാകും അങ്ങനത്തെ ക്യാപ്ഷനുകള്‍ ഇടുന്നത്.

ഞാന്‍ മാത്രമല്ല ഫേസ് യോഗയുടെ ക്ലാസുകള്‍ എടുക്കുന്നത്. പ്രത്യേകിച്ച്‌ കേരളത്തില്‍. പക്ഷേ എന്തുകൊണ്ട് ഞാന്‍ ? ഞാന്‍ മാത്രം എന്തുകൊണ്ട്? ഇതൊരു ചോദ്യമല്ലേ. നിങ്ങളില്‍ പലരും ഈ ചോദ്യം ചോദിച്ചിട്ടുണ്ടാകും. ഞാന്‍ ഒന്ന് രണ്ട് സിനിമയില്‍ അഭിനയിച്ചത് കൊണ്ടാണോ? എനിക്കറിയില്ല. ഫേസ് യോഗയെ പറ്റി ഞാന്‍ പറഞ്ഞതിന് ശേഷമാണ് അത്യാവശ്യം ശ്രദ്ധനേടാന്‍ തുടങ്ങിയത്.

ഇനി അതുകൊണ്ടാണോ? അതറിയാനായിട്ട് ഞാന്‍ ഭയങ്കര ക്യൂരിയോസ് ആണ്. എന്തുകൊണ്ട് ഞാന്‍ മാത്രം ? എന്നെ മാത്രം ടാര്‍ഗെറ്റ് ചെയ്യുന്നു. ലോകത്തിലുള്ള എല്ലാവരും ഫേസ് യോഗ ക്ലാസുകള്‍ നിര്‍ത്തട്ടെ. ഞാനും നിര്‍ത്താം. നിങ്ങള്‍ എന്തുകൊണ്ട് എന്നെ മാത്രം ടാര്‍ഗെറ്റ് ചെയ്യുന്നു? നിങ്ങള്‍ക്ക് എന്‍റെ ഫേസ് ഇഷ്ടമല്ലേ? ചിലപ്പോ ചിലര്‍ക്ക് നമ്മളെ ഇഷ്ടമാകില്ല.

അല്ലെങ്കില്‍ അടുത്തൊരു സ്റ്റെപ്പിലേക്ക് ഞാന്‍ ചുവടുവയ്ക്കുമെന്ന് നിങ്ങള്‍ക്ക് പേടിയുണ്ടോ? എന്തിനാ ആ പേടി? എന്‍റെ മനസില്‍ ചോദിച്ച ചോദ്യങ്ങളാണ് ഇതൊക്കെ. എന്തുകൊണ്ട് ഞാന്‍ മാത്രം എന്നത് അറിയാന്‍ ഒരു ക്യൂരിയോസിറ്റിയുണ്ട്. യോഗ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ അന്വേഷിച്ച്‌ നോക്കൂ. അവിടെയൊക്കെ ഇത് പഠിപ്പിക്കുന്നുണ്ട്.

യോഗയില്‍ തന്നെ ഫേഷ്യല്‍ എക്സസൈസ് എന്ന് പറഞ്ഞ് അവിടെ ചെയ്യിക്കുന്നുണ്ട്. നിങ്ങള്‍ ഫില്ലേര്‍സോ ബോട്ടോക്സോ ചെയ്യാന്‍ പാടില്ലെന്ന് ഞാന്‍ എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ? എനിക്കത് ചെയ്യാന്‍ താല്പര്യമില്ലാത്തത് കൊണ്ട് തനതായ രീതിയില്‍ നോക്കിയതാണ്. ഒരുദിവസം കൊണ്ട് റിസള്‍ട്ട് കിട്ടുമെന്ന് എവിടെയെങ്കിലും ഞാന്‍ പറഞ്ഞോ? ഡയറ്റ് ചെയ്യരുതെന്ന് ഞാന്‍ പറഞ്ഞോ? വേറെ എന്തെങ്കിലും ചെയ്യരുതെന്ന് പറഞ്ഞോ ? പല സ്ഥലങ്ങളില്‍ പല പല പോസ്റ്റുകള്‍ വരുന്നുണ്ട്.

നിങ്ങള്‍ എന്നെ ഇത്രയും സൈബര്‍ അറ്റാക്ക് ചെയ്യുന്നു, കാര്യങ്ങള്‍ അറിയാതെ ഓരോന്ന് പറയുന്നു. എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അത് നിങ്ങളെങ്ങനെയാണ് ബ്ലെയിം ചെയ്യാന്‍ പോകുന്നത്. അവിടെ നഷ്ടപ്പെടുന്നത് എന്‍റെ കുടുംബത്തിന് മാത്രമല്ലേ. മെന്‍റലി ഒരാളെ ഹരാസ് ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് എന്താണ് കിട്ടുന്നത് ? ഇതൊന്നും പറയേണ്ടെന്ന് കരുതി ഇരുന്നതാണ് ഞാന്‍. പക്ഷേ അവിടെ ഇവിടെ കുറേ പണിയില്ലാത്തവന്മാര് എഴുതിപ്പിടിപ്പിക്കുന്നു. കയ്യില്‍ ഒരു ഫോണ്‍ ഉണ്ടെന്ന് കരുതി എന്ത് തോന്ന്യവാസവും എഴുതാമെന്നാണെങ്കില്‍ ഇനി അത് നടക്കത്തില്ല.

ഞാനിത് നിയമപരമായി മുന്നോട്ട് പോയ കാര്യമാണിത്. ബാക്കി കാര്യങ്ങള്‍ നമുക്ക് അപ്പോള്‍ നോക്കാം. തമാശയായി ചെയ്തിട്ടുള്ള കാര്യങ്ങള്‍ അതങ്ങനെ നമുക്ക് കാണാം. പക്ഷേ ഉടായിപ്പ്, തട്ടിപ്പ് തുടങ്ങിയ വാക്കുകള്‍ അങ്ങനെ ചെയ്യുന്നവരെ പോയി വിളിക്കുക. എന്നെ അങ്ങനെ വിളിക്കാനുള്ള അധികാരം ഞാന്‍ ആര്‍ക്കും കൊടുത്തിട്ടുമില്ല. ഇനിയും ആവശ്യമില്ലാതെ ഒരു പോസ്റ്റോ മറ്റോ വന്നാല്‍ എന്നെ കൊണ്ട് പോകാന്‍ പറ്റുന്ന അത്രയും ഞാന്‍ പോകും.

എന്‍റെ ക്ലൈയ്ന്‍റുകള്‍ക്ക് അറിയാം ഞാന്‍ എന്താണ് ക്ലാസില്‍ ചെയ്യിപ്പിക്കുന്നതെന്ന്. അവര്‍ക്ക് എന്താണ് റിസള്‍ട്ട് കിട്ടുന്നതെന്നും. അവരാണ് എന്‍റെ ശക്തിയും. ഫേസ് യോഗ ചെയ്യുന്ന ഒരുപാട് പേര്‍ കേരളത്തിലുണ്ട്. ഞാനിത് നിര്‍ത്തിയാല്‍ വേരൊരാള്‍ വരും. ഇത് പരിധി ആയി കഴിഞ്ഞു. അതിനി നിങ്ങള്‍ മറികടക്കില്ലെന്ന് വിശ്വസിക്കുന്നു.

'I studied and obtained the certificate, this is not fraud'; Parvathy R Krishna responds to cyber attacks

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: GCC News