Dailyhunt
'പ്രണയമില്ലെങ്കില്‍ എല്ലാം അര്‍ത്ഥശൂന്യം'; വിജയ്‌യുമായുള്ള വിവാദങ്ങള്‍ക്കിടെ തൃഷയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി വൈറല്‍

'പ്രണയമില്ലെങ്കില്‍ എല്ലാം അര്‍ത്ഥശൂന്യം'; വിജയ്‌യുമായുള്ള വിവാദങ്ങള്‍ക്കിടെ തൃഷയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി വൈറല്‍

GCC News 1 week ago

(moviemax.in) തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ തൃഷ കൃഷ്ണൻ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചില ഇൻസ്റ്റഗ്രാം സ്റ്റോറികളാണ് ഇപ്പോള്‍ ആരാധകർക്കിടയിലും സിനിമ ലോകത്തും വലിയ ചർച്ചകള്‍ക്ക് വഴിതുറന്നിരിക്കുന്നത്.

നടൻ വിജയ്‍യുമായി ബന്ധപ്പെടുത്തി താരത്തിന്റെ പേര് നിരന്തരമായി വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്ന പശ്ചാത്തലത്തിലാണ് തൃഷയുടെ ഈ പ്രതികരണം എന്നത് ശ്രദ്ധേയമാണ്. ജീവിതത്തിലെ ചില യാഥാർത്ഥ്യങ്ങളെയും നിലപാടുകളെയും കുറിച്ചുള്ള രണ്ട് പോസ്റ്റുകളാണ് താരം പങ്കുവെച്ചത്.

തർക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കും മറുപടി നല്‍കാൻ തനിക്ക് താല്പര്യമില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു ആദ്യത്തെ സ്റ്റോറി. മറ്റുള്ളവരെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തുന്നതിനേക്കാള്‍ സ്വന്തം മനഃസമാധാനത്തിനാണ് താൻ ഇപ്പോള്‍ മുൻഗണന നല്‍കുന്നതെന്ന് താരം ഇതിലൂടെ സൂചിപ്പിച്ചു.

ചില തർക്കങ്ങള്‍ മനഃപൂർവം ഒരാളെ തളർത്താൻ വേണ്ടിയുള്ളതാണെന്നും അത്തരം സാഹചര്യങ്ങളെ പുഞ്ചിരിയോടെ അവഗണിക്കുകയാണ് വേണ്ടതെന്നുമുള്ള കണ്ടന്റ് ക്രിയേറ്ററായ ഇവാങ്ക ഹില്‍ടണിന്റെ വാക്കുകളാണ് തൃഷ പങ്കുവെച്ചത്. എപ്പോഴും ശരിയായിരിക്കുക എന്നതിനേക്കാള്‍ താൻ സമാധാനത്തിന് വില നല്‍കുന്നുവെന്നും താരം ഇതിലൂടെ വ്യക്തമാക്കി.

ഇതിനു പിന്നാലെ പ്രണയത്തെക്കുറിച്ച്‌ പങ്കുവെച്ച രണ്ടാമത്തെ സ്റ്റോറിയാണ് ആരാധകരില്‍ കൂടുതല്‍ ആകാംക്ഷയുണ്ടാക്കിയത്. 'പ്രണയം പരമമല്ലെങ്കിലും അതില്ലാത്തതെല്ലാം അർത്ഥശൂന്യമാണ്' എന്ന വരികള്‍ പങ്കുവെച്ച താരം അതിനൊപ്പം ഇത് ഒരു വസ്തുതയാണെന്നും കുറിച്ചു.

വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെയും അദ്ദേഹത്തിന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട വാർത്തകള്‍ പുറത്തുവന്നപ്പോഴും തൃഷയുടെ പേര് പലരും ഇതിലേക്ക് വലിച്ചിഴച്ചിരുന്നു. രാഷ്ട്രീയ രംഗത്തെ പ്രമുഖരടക്കം ഇത്തരം ആരോപണങ്ങളുമായി രംഗത്തെത്തിയ സാഹചര്യത്തില്‍, തൃഷയുടെ ഈ പുതിയ പോസ്റ്റുകള്‍ ആർക്കെങ്കിലും നല്‍കുന്ന പരോക്ഷമായ മറുപടിയാണോ എന്നാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ഉറ്റുനോക്കുന്നത്.

Trisha's Instagram story goes viral amid controversies with Vijay

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: GCC News