Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് ജിദ്ദയില്‍ അന്തരിച്ചു

പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് ജിദ്ദയില്‍ അന്തരിച്ചു

GCC News 2 days ago

ജിദ്ദ: പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് ജിദ്ദയില്‍ അന്തരിച്ചു. മലപ്പുറം നിലമ്പൂർ ചുങ്കത്തറ പെരുമ്പിലാട് സ്വദേശി ചെമ്മല ഷൗകത്ത് (58) ആണ് മരിച്ചത്.

ജിദ്ദ സുലൈമാനിയയില്‍ ജോലിസ്ഥലത്ത് വെച്ച്‌ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് സുലൈമാനിയ അന്തലൂസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും മരിക്കുകയായിരുന്നു.

പരേതരായ ചെമ്മല കുന്നുട്ടിയുടെയും ആമിനയുടെയും മകനാണ്. ഭാര്യ: കാരപ്പുറം സ്വദേശി ജുമൈലത്ത്. മക്കള്‍: ഹിശാന തസ്‌നി, ഫാത്വിമ നൂറ, ആയിശാ ജുമാന (മാർത്തോമ ഹയർ സെക്കൻഡറി സ്‌കൂള്‍ വിദ്യാർത്ഥിനി), മുഹമ്മദ് ഹിശാം (നിലമ്പൂർ മജ്മഅ് വിദ്യാർത്ഥി). മരുമക്കള്‍: സക്കീർ ഹുസൈൻ മാളിയേക്കല്‍, അനസ് സുഹ്‌രി കാരപ്പുറം.

സഹോദരങ്ങള്‍: ഇബ്‌റാഹിം സഖാഫി, ഇസ്‌ഹാഖ് സഖാഫി (ഇരുവരും ജിസാൻ), സുല്‍ഫിക്കർ സഖാഫി (ദുബൈ), ശമീം സിദ്ധീഖി, ഇംതിയാസ് നൂറാനി, ശഹ്‌റുബാൻ, സക്കീന, സ്വാബിറ, സലീന. നടപടികള്‍ പൂർത്തിയാക്കി മൃതദേഹം ജിദ്ദയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. സഹായങ്ങള്‍ക്കായി ഐ.സി.എഫ് ജിദ്ദ വെല്‍ഫെയർ ടീം രംഗത്തുണ്ട്.

Content Highlight: Malappuram Native Chemala Shaukath Dies Of Heart Attack In Jeddah

#Jeddah News#Malayali Death#Heart Attack#Saudi Arabia#Pravasi

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: GCC News