Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പ്രവാസി മലയാളിയായ വയോധികൻ അബൂദബിയില്‍ മരിച്ചു

പ്രവാസി മലയാളിയായ വയോധികൻ അബൂദബിയില്‍ മരിച്ചു

GCC News 9 hrs ago

ബൂദബി: പ്രവാസി മലയാളിയായ വയോധികൻ അബൂദബിയില്‍ മരിച്ചു. തിരുവനന്തപുരം ശ്രീകാര്യം സ്വദേശി കല്ലമ്പള്ളി പെരിയംമഠം ലെയിൻ 'അല്‍സഹ്‌റ'യില്‍ ഇസ്മാഈല്‍ യൂസുഫ് മുസാദിഖ് (76) ആണ് മരിച്ചത് .

അബൂദബി ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

മുമ്പ് മൂന്ന് പതിറ്റാണ്ടിലധികം അബൂദബിയില്‍ പ്രവാസിയായിരുന്നു. ഭാര്യ മരണപ്പെട്ടതിനെ തുടർന്ന് ഒന്നര വർഷം മുൻപാണ് വീണ്ടും അബൂദബിയില്‍ എത്തിയത്. തുടർന്ന് മക്കളോടൊപ്പം താമസിച്ചു വരികയായിരുന്നു.

കോവിഡ് മാനദണ്ഡങ്ങളും നിയമനടപടികളും പൂർത്തിയാക്കിയ ശേഷം മൃതദേഹം ബനിയാസ് ഖബർസ്ഥാനില്‍ ഖബറടക്കി. പരേതയായ സുല്‍ഫ ബീവിയാണ് ഭാര്യ. മുഹ്റാസ്‌, മുഹ്സിൻ എന്നിവർ മക്കളും മഞ്ജു, രേഷ്മ എന്നിവർ മരുമക്കളുമാണ്.

Content Highlights:- Elderly expatriate Malayali dies in Abu Dhabi

#Latest News#Gulf News#Death#UAE

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: GCC News