Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
രാജ്യത്ത് കൊവിഡ് വ്യാപനത്തിന്റെ തോത് 24 ശതമാനമെന്ന് ഒമാന്‍ ആരോഗ്യമന്ത്രാലയം

രാജ്യത്ത് കൊവിഡ് വ്യാപനത്തിന്റെ തോത് 24 ശതമാനമെന്ന് ഒമാന്‍ ആരോഗ്യമന്ത്രാലയം

GCC News 6 years ago

മസ്‌കറ്റ്: രാജ്യത്തെ കൊവിഡ് പരിശോധനകളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്ബോള്‍ പ്രതിദിനം ശരാശരി 24 ശതമാനം ആളുകള്‍ക്കാണ് രോഗം സ്ഥിരീകരിക്കുന്നതെന്ന് ഒമാന്‍ ആരോഗ്യമന്ത്രാലയം .

വരും ദിവസങ്ങളില്‍ ഈ നിരക്ക് ഉയരാനും സാധ്യതയുണ്ടെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഡിസീസസ് കണ്‍ട്രോള്‍ വിഭാഗം ഡയറക്ടര്‍ ജനറല്‍ ഡോ സൈഫ് അല്‍ അബ്രി പറഞ്ഞു.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

ഒമാന്‍ ടെലിവിഷനോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

സാധാരണയായി തിങ്കളാഴ്ച ദിവസങ്ങളില്‍ രോഗബാധിതരുടെ എണ്ണം ഉയരാറാണ് പതിവ്. ഭൂരിപക്ഷം സ്വകാര്യ ആശുപത്രികളിലും വാരാന്ത്യത്തില്‍ പരിശോധനകള്‍ നടക്കാറില്ല.

ഇവയെല്ലാം ഞായറാഴ്ചയാണ് നടത്താറ്. ഞായറാഴ്ച നടന്ന 6173 പരിശോധനകളില്‍ 2192 എണ്ണവും സ്വകാര്യ മേഖലയിലാണ് നടന്നത്.

സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരെ കൂടുതലായി രോഗ പരിശോധനയ്ക്ക് അയയ്ക്കുന്നുണ്ടെന്ന് അല്‍ അബ്രി വ്യക്തമാക്കി

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: GCC News