Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

റാസല്‍ഖൈമ ഫ്ലമിംഗോ ബീച്ചില്‍ ബാര്‍ബിക്യൂവും കല്‍ക്കരി കത്തിക്കുന്നതും നിരോധിച്ചു; നിയന്ത്രണം പ്രാബല്യത്തില്‍

GCC News 4 days ago

#UAE News#Ras Al Khaimah News#Flamingo Beach RAK#UAE Beach Rules

റാസല്‍ഖൈമ: (gcc.truevisionnews.com) യുഎഇയിലെ ഔട്ട്‌ഡോർ സീസണ്‍ ആരംഭിക്കാനിരിക്കെ റാസല്‍ഖൈമയിലെ പ്രശസ്തമായ ഫ്ലമിംഗോ ബീച്ചില്‍ ബാർബിക്യൂവും കല്‍ക്കരി കത്തിക്കുന്നതും നിരോധിച്ചു.

പൊതുസുരക്ഷ ഉറപ്പാക്കുന്നതിനും ബീച്ചിന്റെ സൗന്ദര്യം സംരക്ഷിക്കുന്നതിനുമാണ് പുതിയ നിയന്ത്രണം.

ഇന്നലെ മുതലാണ് നിയന്ത്രണം പ്രാബല്യത്തില്‍ വന്നതെന്ന് റാസല്‍ഖൈമ പബ്ലിക് സർവീസസ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. ബീച്ചില്‍ കല്‍ക്കരി കത്തിക്കുന്നതിനും ബാർബിക്യൂ നടത്തുന്നതിനും വിലക്കുണ്ട്.

യുഎഇയില്‍ തണുപ്പുകാലം അടുത്തതോടെ ബീച്ച്‌ സന്ദർശനങ്ങളും പിക്നിക്കുകളും ബാർബിക്യൂ കൂട്ടായ്മകളും സജീവമാകുന്ന സാഹചര്യത്തിലാണ് പുതിയ നടപടി. ഫ്ലമിംഗോ ബീച്ചില്‍ എത്തുന്നവർ കല്‍ക്കരി ഗ്രില്ലുകളും ബാർബിക്യൂ ഉപകരണങ്ങളും ഉപയോഗിക്കരുത്.

ബീച്ച്‌ വൃത്തിയായും മനോഹരമായും സുരക്ഷിതമായും നിലനിർത്തുന്നതിന് സന്ദർശകരുടെ സഹകരണം അധികൃതർ അഭ്യർഥിച്ചു. നിയന്ത്രണം ലംഘിക്കുന്നവർക്ക് ഏർപ്പെടുത്തുന്ന പിഴ സംബന്ധിച്ച വിവരങ്ങള്‍ അറിയിപ്പില്‍ വ്യക്തമാക്കിയിട്ടില്ല.

English Summary:

Ras Al Khaimah: Ahead of UAE outdoor season, authorities have banned barbecue and burning charcoal at famous Flamingo Beach in Ras Al Khaimah to ensure public safety and protect beach beauty. RAK Public Services Department said ban came into effect from yesterday. Visitors should not use charcoal grills and barbecue equipment. Department sought cooperation to keep beach clean and safe, though fine for violations was not specified.

Content Highlight: Ras Al Khaimah Flamingo Beach Barbecue Charcoal Ban Imposed Ahead Of Outdoor Season

#UAE News#Ras Al Khaimah News#Flamingo Beach RAK#UAE Beach Rules

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: GCC News