Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സൗദിയില്‍ ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു; സ്വകാര്യ മേഖലയ്ക്കും 4 ദിവസം അവധി

സൗദിയില്‍ ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു; സ്വകാര്യ മേഖലയ്ക്കും 4 ദിവസം അവധി

GCC News 1 week ago

റിയാദ്: ( gcc.truevisionnews.com ) സൗദി അറേബ്യയിലെ സ്വകാര്യമേഖലയിലെയും എൻ.ജി.ഒ സ്ഥാപനങ്ങളിലെയും ജീവനക്കാർക്കുള ബലിപെരുന്നാള്‍ അവധി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചു.

നാല് ദിവസമാണ് ഇത്തവണത്തെ പെരുന്നാള്‍ അവധി. മെയ് 26 (ദുല്‍ ഹജ്ജ് ഒമ്പത്) ചൊവ്വാഴ്ചയിലെ അറഫാ ദിനം മുതലാണ് അവധി ആരംഭിക്കുന്നത്. രാജ്യത്തെ തൊഴില്‍ നിയമത്തിലെ എക്സിക്യൂട്ടീവ് ചട്ടങ്ങളില്‍ വ്യക്തമാക്കിയ നിബന്ധനകള്‍ക്ക് വിധേയമായാണ് ഈ അവധി അനുവദിച്ചിരിക്കുന്നതെന്നും മന്ത്രാലയം ഔദ്യോഗികമായി വിശദീകരിച്ചു.

യുഎഇയില്‍ ഈ വർഷത്തെ അറഫാ ദിനത്തോടും ബലിപെരുന്നാളിനോടും അനുബന്ധിച്ചുള്ള ഔദ്യോഗിക അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. രാജ്യത്ത് ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമായ പശ്ചാത്തലത്തിലാണ് മന്ത്രാലയങ്ങളുടെ അറിയിപ്പ്. പൊതു-സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധിയാണ് ലഭിക്കുക.

മേയ് 26 ചൊവ്വാഴ്ച (അറഫാ ദിനം) മുതല്‍ മേയ് 29 വെള്ളിയാഴ്ച വരെയാണ് അവധി.തുടർന്ന് വരുന്ന ശനി, ഞായർ വാരാന്ത്യ അവധി ദിവസങ്ങള്‍ കൂടി കഴിയുന്നതോടെ ജീവനക്കാർ ജൂണ്‍ 1 തിങ്കളാഴ്ച തിരികെ ജോലിയില്‍ പ്രവേശിക്കണം.

മേയ് 25 തിങ്കളാഴ്ച മുതല്‍ മേയ് 29 വെള്ളിയാഴ്ച വരെ തുടർച്ചയായ അഞ്ച് ദിവസത്തെ അവധി ലഭിക്കും. ശനി, ഞായർ ദിവസങ്ങള്‍ക്ക് ശേഷം പൊതുമേഖലാ സ്ഥാപനങ്ങളും ജൂണ്‍ 1 തിങ്കളാഴ്ചയോടെ പ്രവൃത്തിദിനങ്ങള്‍ പുനരാരംഭിക്കും.

Content Highlight: Content Highlights:- Eid Al Adha holidays in Saudi Arabia

#Latest News#Eid Al Adha#holidays#Saudi Arabia

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: GCC News