സൗദി അറേബ്യ: gcc.truevisionnews.com) സൗദി അറേബ്യയിലേക്ക് ഹൗസ് കാർ ഡ്രൈവർ തസ്തികയില്‍ പുതിയ വിസയില്‍ എത്തുന്നവർക്ക് തൊഴില്‍ നൈപുണ്യ പരിശോധന നിർബന്ധമാക്കി.
മുംബൈയിലെ സൗദി കോണ്‍സുലേറ്റാണ് ഇത് സംബന്ധിച്ച ഔദ്യോഗിക സർക്കുലർ റിക്രൂട്ടിംഗ് ഏജൻസികള്‍ക്ക് കൈമാറിയത്.
സൗദി അറേബ്യയുടെ സ്കില്‍ വേരിഫിക്കേഷൻ പ്രോഗ്രാമിന്റെ വിപുലീകരണ ഭാഗമായി സ്വകാര്യ കാർ ഡ്രൈവർ (തൊഴില്‍ കോഡ് 9141055) തസ്തികയെക്കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്തി. ആഗസ്റ്റ് 4 ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ നിയമപ്രകാരം, മുസാനെദ് പ്ലാറ്റ്‌ഫോം വഴി വിസ സ്റ്റാമ്പിംഗും ഇ എൻഡോഴ്‌സ്‌മെന്റും പൂർത്തിയാക്കാൻ നൈപുണ്യ പരീക്ഷ പാസാകല്‍ നിർബന്ധമാണ്. വിസ നടപടികള്‍ക്ക് മുൻപ് അപേക്ഷകർ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടെന്ന് റിക്രൂട്ടിംഗ് ഏജൻസികള്‍ ഉറപ്പുവരുത്തണമെന്ന് കോണ്‍സുലേറ്റ് നിർദ്ദേശം നല്‍കി.
Content Highlight: Saudi Arabia House Driver Visa Skill Test Mandatory From August 4
#Saudi Visa#House Driver#Skill Test#Musaned#Saudi Jobs#GCC News

