ദുബായ്: (https://gcc.truevisionnews.com/) ദുബായ് വിപണിയില്‍ സ്വർണവില കുതിച്ചുയരുന്നു. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ത്തന്നെ 24 കാരറ്റ് സ്വർണം ഗ്രാമിന് 500 ദിർഹമെന്ന ചരിത്രപരമായ നാഴികക്കല്ലിനോട് കൂടുതല്‍ അടുത്തെത്തിയിരിക്കുകയാണ്.
ഇന്നലെ വൈകിട്ട് 492.25 ദിർഹമായിരുന്ന 24 കാരറ്റ് സ്വർണവില ഇന്ന് രാവിലെ 496 ദിർഹമായാണ് ഉയർന്നത്.
മറ്റു കാരറ്റുകളിലും വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 22 കാരറ്റ് സ്വർണം ഗ്രാമിന് 459.25 ദിർഹത്തിലും, 21 കാരറ്റ് 440.25 ദിർഹത്തിലും, 18 കാരറ്റ് 377.50 ദിർഹത്തിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 14 കാരറ്റ് സ്വ
കൂടാതെ, വെള്ളി വില 1.18 ശതമാനം വർധിച്ച് 60.73 ഡോളറിലെത്തി. കഴിഞ്ഞ ദിവസങ്ങളിലെ ഇടിവിന് വിരാമമിട്ട് സ്വർണ വിപണി ശക്തമായ തിരിച്ചുവരവാണ് നടത്തുന്നതെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. വരും പാദങ്ങളില്‍ രാജ്യാന്തര വിപണിയില്‍ സ്വർണവില ഔണ്‍സിന് 4,500 മുതല്‍ 5,000 ഡോളർ വരെ ഉയർന്നേക്കാമെന്നാണ് പ്രമുഖ ബാങ്കുകളുടെ പ്രവചനം. യുഎസിലെ പുതിയ തൊഴില്‍ വിപണി കണക്കുകള്‍ വരും ദിവസങ്ങളില്‍ സ്വർണവിലയുടെ ഗതി നിർണയിക്കുന്നതില്‍ നിർണായകമാകും.
Content Highlight: Dubai Gold Rate Today 24K Nears 500 Dirhams International Market Trends
#Dubai gold rate#Gold price today UAE#international gold market#silver price UAE

