Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വീടിന്റെ ഗൃഹപ്രവേശനം കഴിഞ്ഞ് മടങ്ങിയത് ദിവസങ്ങള്‍ക്ക് മുൻപ്; കണ്ണൂര്‍ സ്വദേശിയായ യുവാവ് ദുബൈയില്‍ മരിച്ചു

വീടിന്റെ ഗൃഹപ്രവേശനം കഴിഞ്ഞ് മടങ്ങിയത് ദിവസങ്ങള്‍ക്ക് മുൻപ്; കണ്ണൂര്‍ സ്വദേശിയായ യുവാവ് ദുബൈയില്‍ മരിച്ചു

GCC News 1 week ago

ദുബൈ: മട്ടന്നൂര്‍ സ്വദേശിയായ യുവാവ് ദുബൈയില്‍ മരിച്ചു. ബാവോട്ടു പാറ നസീമാ മന്‍സില്‍ നാലകത്ത് ഷംസുദ്ദീന്‍ (45) ദുബൈയില്‍ മരിച്ചതായാണ് നാട്ടില്‍ ലഭിച്ച വിവരം.

കുറച്ച്‌ ദിവസം മുമ്പ് താമസ സ്ഥലത്ത് വെച്ച്‌ പെട്ടെന്ന് ഉണ്ടായ അസുഖത്തെ തുടര്‍ന്ന് ദുബൈയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. ഇരിട്ടിയിലെ പരേതനായ ഹംസയുടെയും നാലകത്ത് സുഹറയുടെയും മകനാണ്.

മൂന്ന് മാസം മുമ്പാണ് അവധിക്ക് നാട്ടില്‍ എത്തിയത്. സ്വന്തം വീടിന്റെ ഗൃഹപ്രവേശനം കഴിഞ്ഞ് അടുത്തിടെയാണ് അവധി കഴിഞ്ഞ് തിരിച്ച്‌ ദുബൈയിലേക്ക് പോയത്. ദുബൈ കെഎംസി സി നേതാക്കള്‍ ഇടപെട്ട് മൃതദേഹം നാളെ നാട്ടില്‍ എത്തിക്കും.

കരിപ്പൂര്‍ വിമാനത്താവളം വഴി നാട്ടില്‍ എത്തുന്ന മൃതദേഹം രാവിലെ 8 മണിയോടെ വീട്ടിലെത്തിക്കും. തുടര്‍ന്ന് ബാവോട്ടു പാറ സി എച്ച്‌ സെന്ററില്‍ പൊതു ദര്‍ശനത്ത് വെക്കും. 9 മണിയോടെ കയനി പള്ളിയില്‍ കബറടക്കും.

ഭാര്യ: സി മൈമൂനത്ത്. മക്കള്‍: സിനാന്‍, ദിയ (വിദ്യാര്‍ഥിനി) സഹോദരങ്ങള്‍: ഷമീര്‍ (ഷാര്‍ജ ), അലി (ദുബൈ ), ഷറഫു (ദുബൈ ), റയീസ, റഹ്മ്മത്ത്, റസീന.

Content Highlight: A young man from Mattanur died in Dubai.

#Latest News#Gulf News#Death

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: GCC News