Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
യാത്ര കൂടുതല്‍ എളുപ്പമാകും; അബുദാബിയില്‍ രണ്ട് പുതിയ ബസ് റൂട്ടുകള്‍ ആരംഭിച്ചു

യാത്ര കൂടുതല്‍ എളുപ്പമാകും; അബുദാബിയില്‍ രണ്ട് പുതിയ ബസ് റൂട്ടുകള്‍ ആരംഭിച്ചു

GCC News 18 hrs ago

#Latest News#Abu Dhabi Bus Service#UAE Public Transport#Etihad Rail Connectivity

അബുദാബി: (gcc.truevisionnews.com) ഇത്തിഹാദ് റെയില്‍ യാത്രക്കാർക്ക് വലിയ സൗകര്യം.

നഗരത്തിനുള്ളിലെ യാത്ര കൂടുതല്‍ എളുപ്പമാക്കുന്നതിനായി അബുദാബി മൊബിലിറ്റി രണ്ട് പുതിയ ബസ് റൂട്ടുകള്‍ കൂടി ആരംഭിച്ചു.

മുഹമ്മദ് ബിൻ സായിദ് സിറ്റി റെയില്‍വേ സ്റ്റേഷനെ തലസ്ഥാനത്തെ പ്രധാന ബസ് സ്റ്റേഷനുകളുമായി നേരിട്ട് ബന്ധിപ്പിക്കുന്നതിനാണ് എംആർ 1, എംആർ 2 എന്നീ പുതിയ സർവീസുകള്‍ അവതരിപ്പിച്ചത്.

ഇത്തിഹാദ് റെയിലിന്റെ പാസഞ്ചർ സർവീസുകള്‍ ആരംഭിച്ച പശ്ചാത്തലത്തില്‍, ട്രെയിനില്‍ നിന്ന് ഇറങ്ങുന്ന യാത്രക്കാർക്ക് അവസാന മൈല്‍ കണക്റ്റിവിറ്റി ഉറപ്പാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

എവിടേക്കൊക്കെ പോകും?

എംആർ 1 സർവീസ്: മുഹമ്മദ് ബിൻ സായിദ് സിറ്റി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് തുടങ്ങുന്ന ഈ ബസ് അല്‍ ജസീറ ക്ലബ്, അല്‍ മുഷ്രിഫ് മോള്‍, അല്‍ റൗദ ഇന്റർചേഞ്ച് എന്നിവിടങ്ങളിലൂടെ കടന്ന് അബുദാബി മെയിൻ ബസ് സ്റ്റേഷനിലെത്തും. നഗരമധ്യത്തിലേക്ക് പോകുന്നവർക്ക് ഈ റൂട്ട് ഏറെ പ്രയോജനകരമാകും.

എംആർ 2 സർവീസ്: ഈ സർവീസ് അല്‍ റൗദ ഇന്റർചേഞ്ച്, മുസഫ ബസ് ഇന്റർചേഞ്ച് വഴി സഞ്ചരിച്ച്‌ എഡിസിബി ആസ്ഥാനത്തിനും പ്രശസ്തമായ ഹസ്സ മസ്ജിദിനും സമീപമുള്ള അല്‍ സാഹിയ ബസ് സ്റ്റേഷനിലേക്കാണ് സർവീസ് നടത്തുന്നത്. മുസഫയിലേക്കും പടിഞ്ഞാറൻ മേഖലകളിലേക്കും പോകുന്ന യാത്രക്കാർക്ക് ഈ റൂട്ട് ഏറെ സഹായകരമാകും.

രണ്ട് സർവീസുകളും ഇരുദിശകളിലേക്കും സർവീസ് നടത്തും. അതായത് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് നഗരത്തിലേക്കും, നഗരത്തില്‍ നിന്ന് റെയില്‍വേ സ്റ്റേഷനിലേക്കും ബസുകള്‍ ലഭ്യമാകും.പുതിയ സർവീസിനെ കുറിച്ച്‌ അബുദാബി മൊബിലിറ്റി ഔദ്യോഗികമായി അറിയിച്ചത് എക്സ് പ്ലാറ്റ്ഫോമിലൂടെയാണ്.

യാത്രക്കാർക്ക് ബസ് സമയക്രമവും മറ്റ് വിവരങ്ങളും ദർബ് ആപ്ലിക്കേഷനിലും അബുദാബി മൊബിലിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും പരിശോധിക്കാം.ഇത്തിഹാദ് റെയില്‍ രാജ്യത്തെ വിവിധ എമിറേറ്റുകളെ ബന്ധിപ്പിക്കുമ്പോള്‍, നഗരത്തിനുള്ളിലെ യാത്ര സുഗമാക്കുന്നതില്‍ ഈ പുതിയ ബസ് റൂട്ടുകള്‍ നിർണായക പങ്ക് വഹിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറച്ച്‌ പൊതുഗതാഗതം കൂടുതല്‍ ആളുകള്‍ക്ക് പ്രാപ്യമാക്കുക എന്നതും ഈ നീക്കത്തിന്റെ ലക്ഷ്യമാണ്.

Content Highlight: Etihad Rail Abu Dhabi New Bus Routes MR1 MR2 | Abu Dhabi Mobility Update

#Latest News#Abu Dhabi Bus Service#UAE Public Transport#Etihad Rail Connectivity

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: GCC News