Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
യുഎഇയില്‍ ഇന്ധനവില വര്‍ധിക്കാൻ സാധ്യത; പുതിയ നിരക്കുകള്‍ നാളെ അറിയാം

യുഎഇയില്‍ ഇന്ധനവില വര്‍ധിക്കാൻ സാധ്യത; പുതിയ നിരക്കുകള്‍ നാളെ അറിയാം

GCC News 0 months ago

ബുദാബി : (gcc.truevisionnews.com) മേഖലയിലെ യുദ്ധസാഹചര്യങ്ങളും ഹോർമുസ് കടലിടുക്ക് അടച്ചതും ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരാൻ കാരണമായിട്ടുണ്ട്.

രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയില്‍ വിലയിലുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ചാണ് യുഎഇയിലും ഓരോ മാസവും ഇന്ധനനിരക്ക് പുതുക്കുന്നത്. ഫെബ്രുവരിയില്‍ ബാരലിന് 72.87 ഡോളറായിരുന്ന ബ്രെന്റ് ക്രൂഡ് വില നിലവില്‍ 114.7 ഡോളറിലേക്ക് ഉയർന്നത് യുഎഇയിലെ ഉപയോക്താക്കളെയും ബാധിച്ചേക്കും.

ഏപ്രിലിലെ പുതുക്കിയ പെട്രോള്‍, ഡീസല്‍ വിലകള്‍ നാളെ (മാർച്ച്‌ 31) ഔദ്യോഗികമായി പ്രഖ്യാപിക്കും. ലോകത്തെ പല രാജ്യങ്ങളിലും ഇന്ധനവിലയില്‍ 80 ശതമാനം വരെ വർധന രേഖപ്പെടുത്തിയ സാഹചര്യത്തില്‍ യുഎഇയിലും വില വർധിക്കാനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. മാർച്ചില്‍ ഇന്ധനവിലയില്‍ ലിറ്ററിന് 14 ഫില്‍സ് മുതല്‍ 20 ഫില്‍സ് വരെ വർധനവ് രേഖപ്പെടുത്തിയിരുന്നു.

നിലവിലെ നിരക്കുകള്‍

∙ സൂപ്പർ 98: ലിറ്ററിന് -2.59 ദിർഹം

∙ സ്പെഷ്യല്‍ 95 - 2.48 ദിർഹം

∙ ഇ-പ്ലസ് 91 - 2.40 ദിർഹം

∙ ഡീസല്‍ - 2.72 ദിർഹം

നാളത്തെ പ്രഖ്യാപനത്തിന് ശേഷം ഏപ്രില്‍ ഒന്ന് മുതലായിരിക്കും പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരിക.

Fuel prices likely to increase in UAE new prices to be announced tomorrow

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: GCC News