Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
യുഎഇയില്‍ ജൂണ്‍ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു; പെട്രോളിന് വില കൂടിയപ്പോള്‍ ഡീസലിന് വൻ കുറവ്

യുഎഇയില്‍ ജൂണ്‍ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു; പെട്രോളിന് വില കൂടിയപ്പോള്‍ ഡീസലിന് വൻ കുറവ്

GCC News 1 week ago

ദുബായ്: (truevisionnews.com)യുഎഇയില്‍ ജൂണ്‍ മാസത്തേക്കുള്ള പുതുക്കിയ ഇന്ധന നിരക്കുകള്‍ പ്രഖ്യാപിച്ചു. യുഎഇ ഇന്ധനവില നിർണ്ണയ സമിതി പുറത്തുവിട്ട പുതിയ വിവരങ്ങള്‍ പ്രകാരം പെട്രോള്‍ വിലയില്‍ വർധനവുണ്ടായപ്പോള്‍ ഡീസല്‍ വിലയില്‍ കാര്യമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ജൂണ്‍ ഒന്ന് മുതല്‍ പുതിയ നിരക്കുകള്‍ രാജ്യവ്യാപകമായി പ്രാബല്യത്തില്‍ വരും. അന്താരാഷ്ട്ര വിപണിയിലെ എണ്ണവിലയിലെ വ്യതിയാനങ്ങള്‍ക്ക് അനുസൃതമായാണ് സമിതി നിരക്കുകള്‍ പരിഷ്കരിച്ചിരിക്കുന്നത്.

പുതുക്കിയ നിരക്കനുസരിച്ച്‌ ഉയർന്ന ഗ്രേഡായ സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 3.95 ദിർഹമാകും ജൂണിലെ വില. മെയ് മാസത്തില്‍ ഇത് 3.66 ദിർഹമായിരുന്നു. സ്പെഷ്യല്‍ 95 പെട്രോളിന്റെ വില മെയ് മാസത്തിലെ 3.55 ദിർഹത്തില്‍ നിന്നും ജൂണില്‍ 3.83 ദിർഹമായി ഉയർന്നു.

ഇ-പ്ലസ് 91 പെട്രോളിന് ലിറ്ററിന് 3.76 ദിർഹമാണ് പുതിയ നിരക്ക്; കഴിഞ്ഞ മാസം ഇത് 3.48 ദിർഹമായിരുന്നു. പെട്രോള്‍ ഇനങ്ങളില്‍ ലിറ്ററിന് ഏകദേശം 28 മുതല്‍ 29 ഫില്‍സ് വരെയുള്ള വർധനവാണ് ഈ തവണ ഉണ്ടായിട്ടുള്ളത്.

അതേസമയം, ഡീസല്‍ വിലയില്‍ ലിറ്ററിന് 36 ഫില്‍സിന്റെ വലിയ കുറവ് രേഖപ്പെടുത്തിയത് ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസമായി. മെയ് മാസത്തില്‍ ലിറ്ററിന് 4.69 ദിർഹമായിരുന്ന ഡീസല്‍ വില ജൂണില്‍ 4.33 ദിർഹമായാണ് കുറഞ്ഞത്.

ഡീസല്‍ നിരക്കിലുണ്ടായ ഈ പ്രകടമായ കുറവ് രാജ്യത്തെ ചരക്കുനീക്ക-ഗതാഗത മേഖലയ്ക്ക് വലിയ രീതിയില്‍ തുണയാകും. എല്ലാ മാസവും അവസാന വാരത്തിലാണ് ഇന്ധനവില നിർണ്ണയ സമിതി അടുത്ത മാസത്തേക്കുള്ള നിരക്കുകള്‍ അവലോകനം ചെയ്ത് പുതുക്കാറുള്ളത്.

Content Highlight: Fuel prices announced for June in the UAE

#Latest News#Uae#Dubai#Fuel price#June

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: GCC News