Thursday, 29 Oct, 6.18 pm ഗോവ മലയാളി

പ്രധാന വാര്‍ത്ത
'14 ജില്ലകളില്‍ ഏഴിലും ഒരു സമുദായത്തിലെ കലക്​ടര്‍മാര്‍'; നുണ പ്രചരണവുമായി പി.സി.ജോര്‍ജ്

സംസ്​ഥാനത്തെ 14 ജില്ലകളില്‍ ഏഴിലും ഒരു സമുദായത്തിലെ കലക്​ടര്‍മാരെന്ന നുണപ്രചരണവുമായി പി.സി. ജോര്‍ജ്​ എം.എല്‍.എ. സീറോ മലബാര്‍ യൂത്ത് മൂവ്മെന്‍റ്​ ഈരാറ്റുപേട്ട, അരുവിത്തുറയില്‍ പി.എസ്.സിയിലെ നിയമനപ്രശ്​നത്തിലും ഫാ. സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റിലും പ്രതിഷേധിച്ച്‌ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ജോര്‍ജി​െന്‍റ പരാമര്‍ശം. ഇതോടൊപ്പം മുസ്​ലിം സമുദായത്തെ ലക്ഷ്യമിട്ട്​ നിരവധി വ്യാജവിവരങ്ങളും ജോര്‍ജ്​ പ്രചരിപ്പിച്ചിട്ടുണ്ട്​. ഉന്നത വിദ്യാഭ്യാസ വകുപ്പിലടക്കം സംസ്​ഥാനത്തെ ഉന്നത അധികാര തസ്​തികകള്‍ മുസ്‌ലിം സമുദായം തട്ടിയെടുക്കുന്നുവെന്നും പി.സി ജോര്‍ജ് ആരോപിച്ചു. കേരളത്തിലെ 14 ജില്ലകളില്‍ ഏഴിലേയും കളക്ടര്‍മാര്‍ ഒരു സമുദായത്തില്‍പ്പെട്ടവരാണെന്നും ഇതെന്തുകൊണ്ടാണ് സംഭവിച്ചതെന്ന് ആലോചിക്കണമെന്നുമാണ്​ പി.സി ജോര്‍ജ് യോഗത്തില്‍ പറഞ്ഞത്​. മന്ത്രി കെ ടി ജലീലി​െന്‍റ കീഴിലെ ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ മുസ്‌ലിം വിഭാഗത്തില്‍പ്പെട്ട ആളല്ലാതെ മറ്റു മതത്തില്‍പ്പെട്ട ഒരു ഉന്നതോദ്യോഗസ്​ഥനെ പോലും കാണാനാവില്ലെന്നും ജോര്‍ജ് പറയുന്നു. മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ വൈസ് ചാന്‍സിലര്‍ പദവി തീരുമാനിക്കുന്ന സമയത്ത് ബി .ഇക്ബാലി​െന്‍റ പേരാണ് ഇടത് പാര്‍ട്ടികള്‍ ഉന്നയിച്ചതെന്നും ഒടുവില്‍ താന്‍ വാശിപിടിച്ചാണ് സിറിയക് തോമസിനെ വൈസ് ചാന്‍സിലറാക്കിയതെന്നും പി.സി ജോര്‍ജ് പ്രസംഗമധ്യേ പറഞ്ഞു.

എന്നാല്‍ ജോര്‍ജ്​ പറഞ്ഞ കാര്യങ്ങള്‍ വസ്​തുതാപരമായിതന്നെ തെറ്റാണെന്ന്​ മേഖലയിലുള്ളവര്‍ പറയുന്നു.സംസ്ഥാനത്ത് നാല്​ കളക്ടര്‍മാര്‍ മാത്രമാണ് മുസ്ലിംകളുള്ളത്. കൊല്ലം, പത്തനംതിട്ട, തൃശൂര്‍, വയനാട് ജില്ലകളിലാണ്​ മുസ്​ലിം കലക്​ടര്‍മാരുള്ളത്​. ഇവരാരും തന്നെ സാമുദായികാടിസ്​ഥാനത്തില്‍ കലക്​ടര്‍മാര്‍ ആയവരുമല്ല. കെ. ടി. ജലീലി​െന്‍റ കീഴിലെ ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ മുസ്​ലിംകളാണ്​ ഭൂരിപക്ഷമെന്ന വാദവും വ്യാജമാണ്​. വകുപ്പില്‍ ഏതാണ്ട്​ 90 ശതമാനത്തില്‍ അധികവും മുസ്​ലിം ഇതര മതസ്​ഥരാണുള്ളത്​.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Goa Malayali
Top