Tuesday, 18 Jun, 8.08 pm ഗോവ മലയാളി

ദേശീയം
പതിനേഴാം ലോകസഭയുടെ ആദ്യ സമ്മേളനം : എം.പി മാരുടെ സത്യപ്രതിജ്ഞ ഇന്ന് ; സ്പീക്കര്‍ തിരഞ്ഞെടുപ്പ് 19 ന്

ന്യൂഡല്‍ഹി : 17-ാം ലോക്സഭയുടെ ആദ്യ സമ്മേളനം ഇന്ന് ആരംഭിക്കും. പുതിയ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് സ‌‍മ്മേളനമെന്നതും 45 ദിവസം നീളുമെന്നതും അടക്കം ഒട്ടേറെ സവിശേഷതകളുണ്ട് ആദ്യ സമ്മേളനത്തില്‍ . ലോക്സഭാ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങാണ് ഇന്നും നാളെയും നടക്കുക . ‌പ്രോടെം സ്പീക്കര്‍ വീരേന്ദ്ര കുമാര്‍ ചടങ്ങുകള്‍ നിയന്ത്രിക്കും.

ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയും തുടര്‍ന്ന് യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും സത്യപ്രതിജ്ഞ ചെയ്യുമെന്നാണു കരുതുന്നത്; ശേഷം മന്ത്രിസഭാംഗങ്ങള്‍. സംസ്ഥാനങ്ങളുടെ അക്ഷരമാല ക്രമത്തിലാകും എംപിമാരെ സ‌ത്യപ്രതിജ്ഞയ്ക്കു വിളിക്കുക.

ബുധനാഴ്ചയാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടക്കുക . 20നു രാജ്യസഭയുടെയും ലോക്സഭയുടെയും സംയുക്ത സമ്മേളനത്തില്‍ രാഷ‌്ട്രപതി നയപ്രഖ്യാപനം നടത്തും. തുടര്‍ന്നു നന്ദിപ്രമേയ ചര്‍ച്ച. ജൂലൈ 4നു സാമ്ബത്തിക സര്‍വേ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വയ്ക്കും. 5നു ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കും. 26 വരെയാണു സമ്മേളനം. സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി കേരളത്തില്‍ നിന്നുള്ള 20 എം.പി മാരും പാര്‍ലമെന്റിലേക്ക് പുറപ്പെട്ടു. സംസ്ഥാനത്തിന്റെ പുരോഗതിക്കായി ഒറ്റകെട്ടായി നില്‍ക്കുമെന്ന് എം.പി മാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Goa Malayali
Top