Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
22കാരിയെ തറയില്‍ തള്ളിയിട്ട് വസ്ത്രം വലിച്ചുകീറി പൂര്‍ണ നഗ്നയാക്കി; പിഎച്ച്‌ഡി വിദ്യാര്‍ത്ഥിയുടെ ക്രൂരത; പ്രതിക്ക് 7 വര്‍ഷം തടവ്7

22കാരിയെ തറയില്‍ തള്ളിയിട്ട് വസ്ത്രം വലിച്ചുകീറി പൂര്‍ണ നഗ്നയാക്കി; പിഎച്ച്‌ഡി വിദ്യാര്‍ത്ഥിയുടെ ക്രൂരത; പ്രതിക്ക് 7 വര്‍ഷം തടവ്7

Hashtag Online 1 week ago

സിംഗപ്പൂർ: തൊട്ടടുത്ത മുറിയില്‍ താമസിച്ചിരുന്ന യുവതിയെ ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ച 32-കാരനായ ചൈനീസ് പൗരന് സിംഗപ്പൂർ കോടതി ഏഴ് വർഷവും ഏഴ് മാസവും തടവ് ശിക്ഷ വിധിച്ചു.

കുറ്റകൃത്യം നടക്കുമ്പോള്‍ പിഎച്ച്‌.ഡി വിദ്യാർത്ഥിയായിരുന്ന ഗാവോ സിയോങ് എന്നയാള്‍ക്കാണ് കോടതി ഈ കടുത്ത ശിക്ഷ നല്‍കിയത്. നേരത്തെ 2025 ഡിസംബർ 1-ന് ഹൈക്കോടതി ഇയാള്‍ക്ക് ആറ് വർഷവും ആറ് മാസവും തടവ് വിധിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ പ്രതി നല്‍കിയ അപ്പീല്‍ പരിഗണിച്ച്‌ പുനർവിചാരണ നടത്തിയ ശേഷമാണ് കോടതി ശിക്ഷാ കാലാവധി വീണ്ടും വർദ്ധിപ്പിച്ചത്.

സംഭവം നടക്കുമ്പോള്‍ സിംഗപ്പൂരില്‍ പഠിക്കുകയായിരുന്ന ഗാവോയും ഇരുപത്തിരണ്ടുകാരിയായ യുവതിയും മറ്റ് ചിലർക്കൊപ്പം ഒരേ ഫ്ലാറ്റിലെ വെവ്വേറെ മുറികളിലായിരുന്നു താമസിച്ചിരുന്നത്. 2023 ഒക്ടോബർ ആദ്യവാരം, ഗാവോ യുവതിക്ക് മെസ്സേജ് അയച്ച്‌ മുറിക്ക് പുറത്തേക്ക് വരാൻ ആവശ്യപ്പെട്ടു. എന്നാല്‍ യുവതി ഇത് അവഗണിക്കുകയും പൊലീസിനെ വിളിക്കുകയും ചെയ്തതോടെ ഇയാള്‍ അവിടെനിന്ന് മാറി. എങ്കിലും രാത്രി മുഴുവൻ പുറത്തെ ബസ് സ്റ്റോപ്പില്‍ കാത്തുനിന്ന് ഇയാള്‍ യുവതിക്ക് തുടർച്ചയായി സന്ദേശങ്ങള്‍ അയച്ചുകൊണ്ടിരുന്നു.

പിറ്റേന്ന് രാവിലെ യുവതിയുടെ മുറിയിലെത്തിയ പ്രതി തന്നോട് ക്ഷമിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ യുവതി ഇതിന് തയ്യാറാകാതെ പൊലീസിനെ വിളിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി വാതില്‍ അടയ്ക്കാൻ ശ്രമിച്ചു. ഇതോടെ ബലം പ്രയോഗിച്ച്‌ മുറിക്കുള്ളില്‍ കയറിയ പ്രതി യുവതിയെ നിലത്തേക്ക് തള്ളിയിടുകയും വസ്ത്രങ്ങള്‍ പൂർണ്ണമായി വലിച്ചുകീറി അക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നു. യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ മറ്റൊരു താമസക്കാരൻ പ്രതിയെ ബലമായി മുറിയില്‍ നിന്ന് വലിച്ചിഴച്ച്‌ മാറ്റിയതുകൊണ്ടാണ് യുവതി രക്ഷപ്പെട്ടത്.

തുടർന്ന് മെയ് 12-ന് നടന്ന അപ്പീല്‍ ഹിയറിംഗില്‍, അഭിഭാഷകനില്ലാതെ ഹാജരായ പ്രതി താൻ കുറ്റം സമ്മതിക്കുന്നുവെന്നും എന്നാല്‍ തനിക്ക് ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടായിരുന്നുവെന്നും കോടതിയില്‍ പറഞ്ഞു. തനിക്ക് കാര്യങ്ങള്‍ വിശദീകരിക്കാൻ കോടതി അവസരം നല്‍കിയില്ലെന്ന് വാദിച്ച ഇയാള്‍, ആക്രമണത്തിന് കാരണം പരാതിക്കാരിയായ യുവതി തന്നെയാണെന്ന് കോടതിയില്‍ കുറ്റപ്പെടുത്തി.

യുവതിയെ രക്ഷിച്ച സഹതാമസക്കാരനെപ്പോലും പ്രതി കുറ്റപ്പെടുത്താൻ ശ്രമിച്ചു. തനിക്ക് ഇരയോട് മാപ്പ് ചോദിക്കാൻ പോലും അവസരം തന്നില്ലെന്നായിരുന്നു പ്രതിയുടെ വാദം. സ്വന്തം തെറ്റ് സമ്മതിക്കാതെ കോടതി നടപടികളെ ദുരുപയോഗം ചെയ്യാൻ ശ്രമിച്ച പ്രതിയുടെ പെരുമാറ്റം കണക്കിലെടുത്താണ് കോടതി ശിക്ഷാ കാലാവധി വർദ്ധിപ്പിച്ചു നല്‍കിയത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Hashtag Online