Dailyhunt
ആരാണ് കാശ്മീര പരദേശി? പഞ്ചാബ് താരം നേഹല്‍ വധേരയുമായി പ്രണയത്തിലാണോ ഈ സുന്ദരി?

ആരാണ് കാശ്മീര പരദേശി? പഞ്ചാബ് താരം നേഹല്‍ വധേരയുമായി പ്രണയത്തിലാണോ ഈ സുന്ദരി?

Hashtag Online 2 weeks ago

ചെന്നൈ സൂപ്പർ കിംഗ്‌സും പഞ്ചാബ് കിംഗ്‌സും തമ്മില്‍ വെള്ളിയാഴ്ച നടന്ന ഐപിഎല്‍ മത്സരത്തിനിടെ ഗാലറിയില്‍ പ്രത്യക്ഷപ്പെട്ട ഒരു 'രഹസ്യ സുന്ദരി'യെക്കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

പഞ്ചാബ് കിംഗ്‌സ് താരം നെഹാല്‍ വധേരയുടെ കാമുകിയാണ് ഈ പെണ്‍കുട്ടിയെന്ന തരത്തിലാണ് വാർത്തകള്‍ പ്രചരിക്കുന്നത്. എന്നാല്‍ ഇതിനെക്കുറിച്ച്‌ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.

ഗാലറിയില്‍ പഞ്ചാബ് കിംഗ്‌സിനായി ആവേശത്തോടെ ആർപ്പുവിളിക്കുന്ന ഈ പെണ്‍കുട്ടിയെ ആരാധകർ പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞു. പ്രശസ്ത ഇന്ത്യൻ ചലച്ചിത്ര നടി കാശ്മീര പർദേശിയാണ് ഇതെന്നാണ് റിപ്പോർട്ടുകള്‍. തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളില്‍ സജീവമായ കാശ്മീര, 2018-ല്‍ 'നർത്തനശാല' എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. 2019-ല്‍ 'സിവപ്പ് മഞ്ഞള്‍ പച്ചൈ' എന്ന ചിത്രത്തിലൂടെ തമിഴിലും, അക്ഷയ് കുമാർ ചിത്രം 'മിഷൻ മംഗളിലൂടെ' ഹിന്ദിയിലും അരങ്ങേറ്റം കുറിച്ചു. 2023-ല്‍ പുറത്തിറങ്ങിയ 'ദ ഫ്രീലാൻസർ' എന്ന വെബ് സീരീസിലും ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.

നെഹാല്‍ വധേരയുമായുള്ള ബന്ധത്തെക്കുറിച്ച്‌ താരങ്ങള്‍ പ്രതികരിച്ചിട്ടില്ലെങ്കിലും, പഞ്ചാബ് കിംഗ്‌സിന്റെ മത്സരങ്ങളില്‍ കാശ്മീര സ്ഥിരമായി എത്തുന്നത് അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. പഞ്ചാബ് കിംഗ്‌സ് ഉടമ പ്രീതി സിന്റയ്‌ക്കൊപ്പം ടീം ജേഴ്‌സി അണിഞ്ഞ് ഗാലറിയില്‍ ഇരിക്കുന്ന കാശ്മീരയുടെ ചിത്രങ്ങള്‍ ഇപ്പോള്‍ ഇന്റർനെറ്റില്‍ വൈറലാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Hashtag Online