Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അടുക്കളയിലെ എണ്ണമയം പുരണ്ട, ദുര്‍ഗന്ധമുള്ള തുണികള്‍ ഇനി മിന്നിത്തിളങ്ങും! ഇതാ ചില എളുപ്പവഴികള്‍

അടുക്കളയിലെ എണ്ണമയം പുരണ്ട, ദുര്‍ഗന്ധമുള്ള തുണികള്‍ ഇനി മിന്നിത്തിളങ്ങും! ഇതാ ചില എളുപ്പവഴികള്‍

Hashtag Online 2 weeks ago

വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഇടങ്ങളിലൊന്നാണ് അടുക്കള. അതുകൊണ്ടുതന്നെ അവിടെ ഉപയോഗിക്കുന്ന തുണികളുടെ ശുചിത്വം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.

പാത്രങ്ങളും കൈകളും തുടയ്ക്കാനും കൗണ്ടർടോപ്പിലെ പാടുകള്‍ നീക്കാനും ഉപയോഗിക്കുന്നതിനാല്‍ അടുക്കളത്തുണികളില്‍ എണ്ണമയവും ദുർഗന്ധവും കറകളും ഉണ്ടാകാൻ സാധ്യത കൂടുതലാണ്.

ഡിറ്റർജന്റ് പൗഡർ ഉപയോഗിച്ച്‌ ചൂടുവെള്ളത്തില്‍ 30 മിനിറ്റ് കുതിർത്തുവെച്ച ശേഷം കഴുകിയെടുക്കുന്നത് എണ്ണമയം മാറാൻ സഹായിക്കും. വില്ലൻ കറകളും ദുർഗന്ധവും മാറ്റാൻ ബേക്കിംഗ് സോഡ പേസ്റ്റ് രൂപത്തിലാക്കി കറയുള്ള ഭാഗത്ത് തേച്ചുപിടിപ്പിച്ച്‌ കഴുകാം. നാരങ്ങത്തോല്‍ തിളപ്പിച്ച വെള്ളത്തില്‍ മുക്കിവെക്കുന്നത് നല്ല സുഗന്ധം നല്‍കും.

എണ്ണമയം പൂർണ്ണമായി കളയാൻ പാത്രം കഴുകുന്ന ലിക്വിഡ് സോപ്പും ചൂടുവെള്ളവും ഉപയോഗിക്കാം. നാരങ്ങാനീരും വിനാഗിരിയും ഡിറ്റർജന്റും ചേർത്ത മിശ്രിതത്തില്‍ മുക്കിവെക്കുന്നത് തുണികളിലെ ബാക്ടീരിയകളെ നശിപ്പിക്കാനും കറകള്‍ കളയാനും ഏറെ നല്ലതാണ്. ചൂടുവെള്ളത്തില്‍ ഉപ്പ് ചേർത്ത് 30 മിനിറ്റ് മുക്കിവെച്ച ശേഷം കഴുകുന്നതും ദുർഗന്ധവും എണ്ണമയവും അകറ്റും.

അടുക്കളത്തുണികള്‍ എപ്പോഴും വൃത്തിയായിരിക്കാൻ രണ്ട് അല്ലെങ്കില്‍ മൂന്ന് ദിവസത്തിലൊരിക്കല്‍ കഴുകാൻ ശ്രദ്ധിക്കണം. കഴുകിയ ശേഷം തുണികള്‍ നേരിട്ട് വെയില്‍ കൊള്ളിച്ച്‌ ഉണക്കിയെടുക്കുന്നത് ഈർപ്പവും ബാക്ടീരിയകളും മാറാൻ സഹായിക്കും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Hashtag Online