Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അഞ്ച് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ 70,000 രൂപയ്ക്ക് വിറ്റ് അമ്മ ! ഞെട്ടിക്കുന്ന കുട്ടിക്കടത്ത്!

അഞ്ച് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ 70,000 രൂപയ്ക്ക് വിറ്റ് അമ്മ ! ഞെട്ടിക്കുന്ന കുട്ടിക്കടത്ത്!

Hashtag Online 1 week ago

ഹാരാഷ്ട്രയിലെ മാലേഗാവോണില്‍ അഞ്ച് ദിവസം മാത്രം പ്രായമുള്ള നവജാതശിശുവിനെ സ്വന്തം അമ്മ 70,000 രൂപയ്ക്ക് വിറ്റു.

സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ അമ്മയായ ഫർസാന ചന്ദ് ഷെയ്ഖിനെ പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹം കഴിഞ്ഞ് അധികനാള്‍ കഴിയുന്നതിന് മുൻപ് തന്നെ ഭർത്താവുമായി വേർപിരിഞ്ഞ ഇവർ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ജൂലൈയില്‍ കുഞ്ഞിന് ജന്മം നല്‍കിയ ഇവർ അധികം വൈകാതെ തന്നെ കുഞ്ഞിനെ വില്‍ക്കുകയായിരുന്നു.

മുംബൈയിലെ ധാരാവി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്ത കുട്ടിക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് ഈ ക്രൂരത പുറത്തറിയുന്നത്. അന്വേഷണവേളയില്‍ ഫർസാനയുടെ പ്രസവവുമായി ബന്ധപ്പെട്ട രേഖകള്‍ പൊലീസിന് ലഭിച്ചതാണ് സംശയത്തിന് വഴിവെച്ചത്. തുടർന്ന് പൊലീസ് സംഘം മാലേഗാവോണിലെത്തി ഇവരെ വിശദമായി ചോദ്യം ചെയ്തതോടെയാണ് അഞ്ച് ദിവസം പ്രായമുള്ള കുഞ്ഞിനെ 70,000 രൂപയ്ക്ക് വിറ്റതായി ഇവർ സമ്മതിച്ചത്. ഇതോടെ പൊലീസുകാരെ അറസ്റ്റ് ചെയ്യുകയും കേസില്‍ ഉള്‍പ്പെട്ട മറ്റ് നാല് പേർക്കെതിരെ കേസെടുക്കുകയും ചെയ്തു.

വില്‍ക്കപ്പെട്ട നവജാതശിശുവിനായുള്ള തിരച്ചില്‍ പൊലീസ് ശക്തമായി തുടരുകയാണ്. നവജാതശിശുക്കളെ അനധികൃതമായി വില്‍ക്കുന്ന വലിയൊരു കടത്ത് ശൃംഖല തന്നെ ഇതിന് പിന്നിലുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നത്. ഈ സംഘത്തിന് തമിഴ്‌നാടുമായി വരെ ബന്ധമുണ്ടെന്നാണ് സംശയിക്കുന്നത്. സംഭവത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Hashtag Online